---
title: "ഇ-പോസ് സെര്‍വര്‍ തകരാര്‍ ; ഭക്ഷ്യ കിറ്റ് വിതരണം മുടങ്ങി"
english_title: "e pose server down"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64048/e-pose-server-down"
published_at: "2022-08-25T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63073f772b271_vac.jpg"
keywords: []
---

# ഇ-പോസ് സെര്‍വര്‍ തകരാര്‍ ; ഭക്ഷ്യ കിറ്റ് വിതരണം മുടങ്ങി

> **Lead Summary:** **തിരുവനന്തപുരം : **ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച്‌ 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച്‌ റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്. നിലവില്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച്‌ കിറ്റ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പകരം മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കിയാണ് കിറ്റ് വിതരണം പലയിടത്തും നടക്കുന്നത്.

## Article Content

**തിരുവനന്തപുരം : **ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച്‌ 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച്‌ റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്. നിലവില്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച്‌ കിറ്റ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പകരം മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കിയാണ് കിറ്റ് വിതരണം പലയിടത്തും നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64048/e-pose-server-down)