---
title: "മുക്കുപണ്ടം പണയം വെക്കാൻ എത്തിയ രണ്ടുപേർ അറസ്റ്റിൽ"
english_title: "Two people arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64015/two-people-arrested"
published_at: "2022-08-25T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630724676963d_DSC_7464_(1).JPG"
keywords: []
---

# മുക്കുപണ്ടം പണയം വെക്കാൻ എത്തിയ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ രണ്ടു പേർ അറസ്റ്റിൽ. ചൂളിയാട് സ്വദേശി കെ.എം.സുരേഷ് , കൂട്ടു മുഖം സ്വദേശി മുല്ലാനി പുതിയ പുരയിൽ സലാം എന്നിവരെയാണ് എസ്.ഐ.കെ.വി.രഘുനാഥും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ കൂട്ടു മുഖം സർവീസ് സഹകരണ ബേങ്കിലാണ് മുക്കുപണ്ടവുമായി പ്രതികൾ എത്തിയത്. 19.980 ഗ്രാം സ്വർണ്ണം പണയത്തിന് നൽകാനെത്തിയപ്പോൾ ബേങ്ക് അപ്രൈസറുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.തുടർന്ന് പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ബേങ്ക് അധികൃതരുടെ പരാതിയിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

## Article Content

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ രണ്ടു പേർ അറസ്റ്റിൽ. ചൂളിയാട് സ്വദേശി കെ.എം.സുരേഷ് , കൂട്ടു മുഖം സ്വദേശി മുല്ലാനി പുതിയ പുരയിൽ സലാം എന്നിവരെയാണ് എസ്.ഐ.കെ.വി.രഘുനാഥും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ കൂട്ടു മുഖം സർവീസ് സഹകരണ ബേങ്കിലാണ് മുക്കുപണ്ടവുമായി പ്രതികൾ എത്തിയത്. 19.980 ഗ്രാം സ്വർണ്ണം പണയത്തിന് നൽകാനെത്തിയപ്പോൾ ബേങ്ക് അപ്രൈസറുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.തുടർന്ന് പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ബേങ്ക് അധികൃതരുടെ പരാതിയിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64015/two-people-arrested)