---
title: "വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിലായി"
english_title: "mdma arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64009/mdma-arrest"
published_at: "2022-08-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630721ea37ef3_news-card.jpg"
keywords: []
---

# വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിലായി

> **Lead Summary:** വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ്.പോളും സംഘവും വിളക്കോട് ഹാജി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന മാരകമ യക്കുമരുന്നായ എം.ഡി.എം.എയുമായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി പുതിയേടത്ത് ശരത്ത് പിടയിലായത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നെത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് ഇയാളെന്നാണ് പോലീസ് നല്‍കുന്ന സൂചന. കെ.എല്‍.78 ബി 6215 ബൈക്കില്‍ കടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.എം.ഡി.എം.എയുമായി പിടികൂടിയത്. വാഹന പരിശോധനയില്‍ എസ്.ഐഷിബു എഫ്.പോളിനെ കൂടാതെ വിനോദ്, സജീഷ്, ഷൗക്കത്തലി, നിഷാദ്, സതീശന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

## Article Content

വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ്.പോളും സംഘവും വിളക്കോട് ഹാജി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന മാരകമ യക്കുമരുന്നായ എം.ഡി.എം.എയുമായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി പുതിയേടത്ത് ശരത്ത് പിടയിലായത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നെത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് ഇയാളെന്നാണ് പോലീസ് നല്‍കുന്ന സൂചന. കെ.എല്‍.78 ബി 6215 ബൈക്കില്‍ കടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.എം.ഡി.എം.എയുമായി പിടികൂടിയത്. വാഹന പരിശോധനയില്‍ എസ്.ഐഷിബു എഫ്.പോളിനെ കൂടാതെ വിനോദ്, സജീഷ്, ഷൗക്കത്തലി, നിഷാദ്, സതീശന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64009/mdma-arrest)