---
title: "നാല് കിലോ കഞ്ചാവുമായി ശ്രീകണ്ഠാപുരം സ്വദേശി പിടിയിൽ"
english_title: "4 kg ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64003/4-kg-ganja"
published_at: "2022-08-25T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630720204a12e_news-card.jpg"
keywords: []
---

# നാല് കിലോ കഞ്ചാവുമായി ശ്രീകണ്ഠാപുരം സ്വദേശി പിടിയിൽ

> **Lead Summary:** **തിരൂര്‍: **നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ ആര്‍.പി.എഫ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സി.ഐ ജിജുജോസ്, ആര്‍.പി.എഫ് എസ്.ഐ സുനില്‍കുമാര്‍, ഒ.പി. ബാബു, സജി അഗസ്റ്റിന്‍, എക്സൈസ് ഇന്‍റലിജന്‍സ് പ്രിവന്‍റിവ് ഓഫിസര്‍മാരായ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്‍, അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

## Article Content

**തിരൂര്‍: **നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ ആര്‍.പി.എഫ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സി.ഐ ജിജുജോസ്, ആര്‍.പി.എഫ് എസ്.ഐ സുനില്‍കുമാര്‍, ഒ.പി. ബാബു, സജി അഗസ്റ്റിന്‍, എക്സൈസ് ഇന്‍റലിജന്‍സ് പ്രിവന്‍റിവ് ഓഫിസര്‍മാരായ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്‍, അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64003/4-kg-ganja)