---
title: "എലിപ്പനി രോഗവ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം : ഡി എം ഒ"
english_title: "rat flu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63960/rat-flu"
published_at: "2022-08-25T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306fd45d15de_vac.jpg"
keywords: []
---

# എലിപ്പനി രോഗവ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം : ഡി എം ഒ

> **Lead Summary:** ജില്ലയില്‍ എലിപ്പനി രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും ജോലി ചെയ്യുമ്ബോള്‍ കയ്യുറകളും കാലുറകളും ധരിക്കണം. മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരിലും രോഗസാധ്യത നിലനില്‍ക്കുന്നു. ഇത്തരം ജോലി ചെയ്യുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. മുറിവുകള്‍ ഉണ്ടെങ്കില്‍ ഉണങ്ങുന്നതുവരെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.

## Article Content

ജില്ലയില്‍ എലിപ്പനി രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും ജോലി ചെയ്യുമ്ബോള്‍ കയ്യുറകളും കാലുറകളും ധരിക്കണം. മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരിലും രോഗസാധ്യത നിലനില്‍ക്കുന്നു. ഇത്തരം ജോലി ചെയ്യുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. മുറിവുകള്‍ ഉണ്ടെങ്കില്‍ ഉണങ്ങുന്നതുവരെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63960/rat-flu)