---
title: "ലോൺ ശെരിയാക്കി തരാമെന്ന് പറഞ്ഞു 10 ലക്ഷം തട്ടിയതായി പരാതി. പൊലീസ് കേസ് എടുത്തു"
english_title: "He allegedly cheated Rs 10 lakh by saying that he would repay the loan. The police took up the case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6390/he-allegedly-cheated-rs-10-lakh-by-saying-that-he-would-repay-the-loan-the-police-took-up-the-case"
published_at: "2021-10-21T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61713d64e196f_news-card-webyyyyu.jpg"
keywords: []
---

# ലോൺ ശെരിയാക്കി തരാമെന്ന് പറഞ്ഞു 10 ലക്ഷം തട്ടിയതായി പരാതി. പൊലീസ് കേസ് എടുത്തു

> **Lead Summary:** **ചെറുപുഴ: **ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെടുത്തതായി പരാതി.ഫിനാൻസ് കമ്പനിയിൽ നിന്നും ഒരു കോടി രൂപ ലോൺ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ എറണാകുളം സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് ചെറുപുഴ പോലീസ് കേസെടുത്തത്.

## Article Content

**ചെറുപുഴ: **ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെടുത്തതായി പരാതി.ഫിനാൻസ് കമ്പനിയിൽ നിന്നും ഒരു കോടി രൂപ ലോൺ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ എറണാകുളം സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് ചെറുപുഴ പോലീസ് കേസെടുത്തത്.

ഗോവയിൽ കരാറുകാരനായ വയക്കര പാടിയോട്ടുചാലിലെ വടക്കേൽ ജോണി തോമസിൻ്റെ പരാതിയിലാണ് എറണാകുളം എളമക്കര സ്വദേശി ജോഷി പോൾ, കാക്കനാട് സ്വദേശി റിയാദ്, എറണാകുളത്തെ ഇ.കെ.ജോഷി എന്നിവർക്കെതിരെ കേസെടുത്തത്.

പയ്യന്നൂരിൽ വെച്ച് പരിചയപ്പെട്ട മൂന്നംഗ സംഘം കരാർ പണിക്കായി ഒരു കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ഫെബ്രവരി യിൽ ബേങ്ക് മുഖാന്തിരം9, 62,500 രൂപ നൽകുകയും പിന്നിട് ലോ ൺ ശരിയാക്കി കൊടുക്കുകയോ പണം തിരിച്ചുനൽകാതെയും വിശ്വാസവഞ്ചന കാണിച്ചുവെന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6390/he-allegedly-cheated-rs-10-lakh-by-saying-that-he-would-repay-the-loan-the-police-took-up-the-case)