---
title: "കനത്ത മഴയിൽ ഇരുനില വീട് പൊളിഞ്ഞു വീണ് തൊട്ടടുത്ത കിണറും തകർന്നു"
english_title: "house collapsed due to heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63888/house-collapsed-due-to-heavy-rain-share-this"
published_at: "2022-08-24T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062fd86aa7e_vac.jpg"
keywords: []
---

# കനത്ത മഴയിൽ ഇരുനില വീട് പൊളിഞ്ഞു വീണ് തൊട്ടടുത്ത കിണറും തകർന്നു

> **Lead Summary:** **തളിപ്പറമ്പ:** കനത്ത മഴയിൽ വീട് തകർന്ന് വീണ് തൊട്ടടുത്ത കിണറും തകർന്നു. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണത്ത് താമസിക്കുന്ന പി.അനീഷിൻ്റെ വീടാണ് തകർന്നത്. ഓടും മരവും വീണ് തള്ളിയതോടെ വീട്ടുമുറ്റത്തെ കിണറും തകർന്ന നിലയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പഴയ ഇരുനില വീടാണ് കനത്ത മഴയിൽ തകർന്ന് നിലംപൊത്തിയത്.ഉഗ്രശബ്ദത്തോടെയുള്ള വീഴ്ചയിൽ ഓടും മരവും തള്ളി വീണ് സമീപത്തെ കിണറിന്മേൽ പതിക്കുകയായിരുന്നു.ഇതോടെ കിണറും അപകടാവസ്ഥയിലായിട്ടുണ്ട്. 

## Article Content

**തളിപ്പറമ്പ:** കനത്ത മഴയിൽ വീട് തകർന്ന് വീണ് തൊട്ടടുത്ത കിണറും തകർന്നു. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണത്ത് താമസിക്കുന്ന പി.അനീഷിൻ്റെ വീടാണ് തകർന്നത്. ഓടും മരവും വീണ് തള്ളിയതോടെ വീട്ടുമുറ്റത്തെ കിണറും തകർന്ന നിലയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പഴയ ഇരുനില വീടാണ് കനത്ത മഴയിൽ തകർന്ന് നിലംപൊത്തിയത്.ഉഗ്രശബ്ദത്തോടെയുള്ള വീഴ്ചയിൽ ഓടും മരവും തള്ളി വീണ് സമീപത്തെ കിണറിന്മേൽ പതിക്കുകയായിരുന്നു.ഇതോടെ കിണറും അപകടാവസ്ഥയിലായിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63888/house-collapsed-due-to-heavy-rain-share-this)