---
title: "വളപ്പട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി"
english_title: "rescue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63881/rescue"
published_at: "2022-08-24T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062cdfe79b7_vac.jpg"
keywords: []
---

# വളപ്പട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

> **Lead Summary:** വളപ്പട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. പെട്രോളിംഗ് ഡ്യൂട്ടിക്ക് വന്ന പോലീസുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. യുവാവ് പുഴയിലേക്ക് ചാടിയ വിവരം സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവാവിനായുള്ള തിരച്ചിൽ ആരംഭിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ബാബുവാണ് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്നങ്ങൾ മൂലം മരിക്കാൻ വേണ്ടിയാണു പുഴയിലേക്ക് ചാടിയതെന്നു ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു.

## Article Content

വളപ്പട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. പെട്രോളിംഗ് ഡ്യൂട്ടിക്ക് വന്ന പോലീസുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. യുവാവ് പുഴയിലേക്ക് ചാടിയ വിവരം സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവാവിനായുള്ള തിരച്ചിൽ ആരംഭിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ബാബുവാണ് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്നങ്ങൾ മൂലം മരിക്കാൻ വേണ്ടിയാണു പുഴയിലേക്ക് ചാടിയതെന്നു ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63881/rescue)