---
title: "ആംബുലൻസ് ഇടിച്ച് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു"
english_title: "ambulace accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63877/ambulace-accident"
published_at: "2022-08-24T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062c0268bbd_Untitled-2_web.jpg"
keywords: []
---

# ആംബുലൻസ് ഇടിച്ച് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു

> **Lead Summary:** **പഴയങ്ങാടി:** പഴയങ്ങാടിയിൽ കെ എസ് ടി.പി.റോഡ് മുറിച്ച് കടക്കവേ ആംബുലൻസ് ഇടിച്ച് ചികിൽസയിലായിരുന്ന വിമുക്തഭടൻ മരിച്ചു. രാമപുരം വയലപ്രയിലെ അരുവിരുത്തി ഗോപാലൻ ബുധനാഴ്ച വൈകുന്നേരത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരണപെട്ടത്.ആഗസ്ത് 17 ന് നാല് മണിയോടെയാണ് അപകടമണ്ടായത്. പഴയങ്ങാടി ബസ് സ്റ്റാന്റിലേക്ക് എത്തിച്ചേരാൻ റോഡ് മുറിച്ച് കടക്കവേ കണ്ണൂർ ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് മൃതദേഹവുമായിപോവുകയായിരുന്ന ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: സതി. മക്കൾ :പ്രശാന്ത്, പ്രവിത, പ്രിയ. മരുമക്കകൾ : രാജിവൻ,പ്രദീപൻ, സംഗീത.

## Article Content

**പഴയങ്ങാടി:** പഴയങ്ങാടിയിൽ കെ എസ് ടി.പി.റോഡ് മുറിച്ച് കടക്കവേ ആംബുലൻസ് ഇടിച്ച് ചികിൽസയിലായിരുന്ന വിമുക്തഭടൻ മരിച്ചു. രാമപുരം വയലപ്രയിലെ അരുവിരുത്തി ഗോപാലൻ ബുധനാഴ്ച വൈകുന്നേരത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരണപെട്ടത്.ആഗസ്ത് 17 ന് നാല് മണിയോടെയാണ് അപകടമണ്ടായത്. പഴയങ്ങാടി ബസ് സ്റ്റാന്റിലേക്ക് എത്തിച്ചേരാൻ റോഡ് മുറിച്ച് കടക്കവേ കണ്ണൂർ ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് മൃതദേഹവുമായിപോവുകയായിരുന്ന ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: സതി. മക്കൾ :പ്രശാന്ത്, പ്രവിത, പ്രിയ. മരുമക്കകൾ : രാജിവൻ,പ്രദീപൻ, സംഗീത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63877/ambulace-accident)