---
title: "പി ജയരാജന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി"
english_title: "watsapp fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63845/watsapp-fraud"
published_at: "2022-08-24T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63060730770e5_vac.jpg"
keywords: []
---

# പി ജയരാജന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ: **വാട്സ് അപ്പ്പ്രൊഫൈൽ ഉപയോഗിച്ച് വാട്സ് ആപ്പി ലൂടെ പണം തട്ടാൻ അജ്ഞാതൻ്റെ ശ്രമം പരാതിയിൽ കേസ് . ഖാദി ബോർഡ് വൈസ് ചെയർമാനായ പി.ജയരാജൻ്റെ വാട്സ് അപ്പ് പ്രൊഫൈൽ ചിത്രമുപയോഗിച്ച് സോഷ്യൽ മീഡിയയിൽവ്യാജ അക്കൗണ്ടുണ്ടാക്കി പണം അഭ്യർത്ഥിച്ച് തട്ടിപ്പ്, പി.ജയരാജൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 22 ന് രാത്രി 12 മണിയോടെയാണ് പരാതിക്കാസ് പദമായ സംഭവം നടന്നത്. വാട്സാപ്പിലൂടെ വ്യാജ അക്കൗണ്ടുകാരൻ അര മണിക്കൂറിനുള്ളിൽ പണം ആവശ്യപ്പെട്ടുകൊണ്ടാണ് പലർക്കും സന്ദേശങ്ങൾ കൈമാറിയത്.സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ അദ്ദേഹത്തെ വിവരമറിയിച്ചതോടെയാണ് സംഭവംതട്ടിപ്പാണെന്ന് മനസിലായത്.തുടർന്ന് പി.ജയരാജൻ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ സാമ്പത്തികതട്ടിപ്പ് നടത്താനായി വാട്സ് അപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബെൽ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **വാട്സ് അപ്പ്പ്രൊഫൈൽ ഉപയോഗിച്ച് വാട്സ് ആപ്പി ലൂടെ പണം തട്ടാൻ അജ്ഞാതൻ്റെ ശ്രമം പരാതിയിൽ കേസ് . ഖാദി ബോർഡ് വൈസ് ചെയർമാനായ പി.ജയരാജൻ്റെ വാട്സ് അപ്പ് പ്രൊഫൈൽ ചിത്രമുപയോഗിച്ച് സോഷ്യൽ മീഡിയയിൽവ്യാജ അക്കൗണ്ടുണ്ടാക്കി പണം അഭ്യർത്ഥിച്ച് തട്ടിപ്പ്, പി.ജയരാജൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 22 ന് രാത്രി 12 മണിയോടെയാണ് പരാതിക്കാസ് പദമായ സംഭവം നടന്നത്. വാട്സാപ്പിലൂടെ വ്യാജ അക്കൗണ്ടുകാരൻ അര മണിക്കൂറിനുള്ളിൽ പണം ആവശ്യപ്പെട്ടുകൊണ്ടാണ് പലർക്കും സന്ദേശങ്ങൾ കൈമാറിയത്.സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ അദ്ദേഹത്തെ വിവരമറിയിച്ചതോടെയാണ് സംഭവംതട്ടിപ്പാണെന്ന് മനസിലായത്.തുടർന്ന് പി.ജയരാജൻ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ സാമ്പത്തികതട്ടിപ്പ് നടത്താനായി വാട്സ് അപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബെൽ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63845/watsapp-fraud)