---
title: "നവമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ 19കാരിക്ക് ആശ്വാസമായി പയ്യന്നൂർ പൊലീസ്"
english_title: "payyannur police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63844/payyannur-police"
published_at: "2022-08-24T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630605ad9eabf_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# നവമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ 19കാരിക്ക് ആശ്വാസമായി പയ്യന്നൂർ പൊലീസ്

> **Lead Summary:** നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂരിലെ ഹോട്ടൽ തൊഴിലാളിയായ യുവാവിനെ തേടിയെത്തിയ 19കാരി പെരുവഴിയിലായി. രാത്രി 12 മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സ്റ്റേഷൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 19 കാരിയായ യുവതിയെ രാത്രി പന്ത്രണ്ടോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.ഇതേതുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരിലെ മഹിളാ മന്ദിരത്തില്‍ താമസിച്ച് ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. പയ്യന്നൂർ കണ്ടോത്തെ ഹോട്ടൽ തൊഴിലാളിയായകാമുകൻ സ്‌റ്റേഷനിലെത്താമെന്ന് ഉറപ്പുനല്‍കിയതിനെ തുടർന്ന് പലവട്ടം ഫോണില്‍ വിളിച്ചിട്ടും .ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്‌റ്റേഷന്‍ അധികൃതര്‍ യുവതിയെ കണ്ടെത്തിയത്.പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതര്‍ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

## Article Content

നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂരിലെ ഹോട്ടൽ തൊഴിലാളിയായ യുവാവിനെ തേടിയെത്തിയ 19കാരി പെരുവഴിയിലായി. രാത്രി 12 മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സ്റ്റേഷൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 19 കാരിയായ യുവതിയെ രാത്രി പന്ത്രണ്ടോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.ഇതേതുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരിലെ മഹിളാ മന്ദിരത്തില്‍ താമസിച്ച് ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. പയ്യന്നൂർ കണ്ടോത്തെ ഹോട്ടൽ തൊഴിലാളിയായകാമുകൻ സ്‌റ്റേഷനിലെത്താമെന്ന് ഉറപ്പുനല്‍കിയതിനെ തുടർന്ന് പലവട്ടം ഫോണില്‍ വിളിച്ചിട്ടും .ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്‌റ്റേഷന്‍ അധികൃതര്‍ യുവതിയെ കണ്ടെത്തിയത്.പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതര്‍ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63844/payyannur-police)