---
title: "കുപ്പത്തെ റോഡ് തകർച്ച; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കരാർ കമ്പനിയുമായി ചർച്ച നടത്തി"
english_title: "kuppam road issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63832/kuppam-road-issue"
published_at: "2022-08-24T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630600d77e44a_vac.jpg"
keywords: []
---

# കുപ്പത്തെ റോഡ് തകർച്ച; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കരാർ കമ്പനിയുമായി ചർച്ച നടത്തി

> **Lead Summary:** ദേശീയ പാതയിൽ NH - 66ൽ കുപ്പം പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നത് അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഖമമാക്കണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി നിർമാണ കരാറെടുത്ത കമ്പനി അധികൃതരുമായി ചർച്ച നടത്തി.വിളയാങ്കോടുള്ള കരാർ കമ്പനിയുടെ താൽക്കാലിക സൈറ്റ് ഓഫീസിൽ എത്തിയാണ് ചർച്ച നടത്തിയത്. ഒറ്റ നോട്ടത്തിൽ റോഡിന്റെ താഴ്ച വാഹന യാത്രികരുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ഒരേ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇരുചക്ര - മുച്ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടാൻ സാദ്ധ്യതയെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.ഇവിടെ നിരന്തരമായി ഉണ്ടാകുന്ന റോഡ് തകർച്ചക്ക് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടു.ഇന്ന് തന്നെ പ്രവൃത്തി നടത്താമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകി. ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി ശിഹാബ്,ഭാരവാഹികളായ ഷഹബാസ്,ജുനൈദ് ബത്താലി എന്നിവർ യൂത്ത് ലീഗ് പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു.

## Article Content

ദേശീയ പാതയിൽ NH - 66ൽ കുപ്പം പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നത് അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഖമമാക്കണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി നിർമാണ കരാറെടുത്ത കമ്പനി അധികൃതരുമായി ചർച്ച നടത്തി.വിളയാങ്കോടുള്ള കരാർ കമ്പനിയുടെ താൽക്കാലിക സൈറ്റ് ഓഫീസിൽ എത്തിയാണ് ചർച്ച നടത്തിയത്. ഒറ്റ നോട്ടത്തിൽ റോഡിന്റെ താഴ്ച വാഹന യാത്രികരുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ഒരേ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇരുചക്ര - മുച്ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടാൻ സാദ്ധ്യതയെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.ഇവിടെ നിരന്തരമായി ഉണ്ടാകുന്ന റോഡ് തകർച്ചക്ക് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടു.ഇന്ന് തന്നെ പ്രവൃത്തി നടത്താമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകി. ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി ശിഹാബ്,ഭാരവാഹികളായ ഷഹബാസ്,ജുനൈദ് ബത്താലി എന്നിവർ യൂത്ത് ലീഗ് പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63832/kuppam-road-issue)