---
title: "മെട്ടമ്മൽ ഈസ്റ്റ് അംഗനവാടിക്ക് വേണ്ടി നിർമ്മിച്ച പുതിയ കോൺക്രീറ്റ് നടപ്പാത ഉത്ഘാടനം ചെയ്തു"
english_title: "mettammal east anganvadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63797/mettammal-east-anganvadi"
published_at: "2022-08-24T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e3b75f2bd_vac.jpg"
keywords: []
---

# മെട്ടമ്മൽ ഈസ്റ്റ് അംഗനവാടിക്ക് വേണ്ടി നിർമ്മിച്ച പുതിയ കോൺക്രീറ്റ് നടപ്പാത ഉത്ഘാടനം ചെയ്തു

> **Lead Summary:** **തൃക്കരിപ്പൂർ:** ഒരു പതിറ്റാണ്ടിലേറെ കാലമായി മുറവിളി കൂട്ടികൊണ്ടിരുന്ന മെടമ്മൽ ഈസ്റ്റ് അംഗൻവാടിക്ക് കോൺക്രീറ്റ് നടപ്പാതയായി സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകാത്തതിന്റെ പേരിൽ അംഗൻവാടി കുട്ടികളും പരിസരവാസികളും യാത്ര ചെയ്യാനുള്ള വിഷമം മൂലം മുട്ടാത്ത വഴികളില്ല. ജില്ലാ ലീഗൽ സർവ്വീസ് ജഡ്ജ് നേരിട്ട്സൈറ്റിൽ എത്തിയിട്ടും തീരാത്ത വിഷയമാണ് ഇപ്പോൾ ഗ്രാമ പഞ്ചായത്തിന് മുന്നിൽ യാഥാർത്ഥ്യമായത്. സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകിയതോടെദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നര ലക്ഷം രൂപ ചിലവിട്ടാണ് മനോഹരമായ കോൺക്രീറ്റ് നടപ്പാത പണിതത്. നടപ്പാതയുടെ ഉൽഘാടനം ഉൽസവാന്തരീക്ഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി.പി.ശുഹൈബ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാജിത സഫറുള്ള, ഫായിസ് ബിരിച്ചേരി, ഇ.ശശിധരൻ, എ.കെ.ഹാഷിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയറാം' എം ഇബ്റാഹീം, എൻ' മുഹമ്മദ് ബദറുദ്ദീൻ' എം.ടി.പി. കുഞ്ഞബ്ദുല്ല പ്രസംഗിച്ചു. അംഗൻവാടി ടീച്ചർ സി.നൂ റൈനി സ്വാഗതവും' ഹെൽപ്പർ കെ.രമ നന്ദിയും പറഞ്ഞു

## Article Content

**തൃക്കരിപ്പൂർ:** ഒരു പതിറ്റാണ്ടിലേറെ കാലമായി മുറവിളി കൂട്ടികൊണ്ടിരുന്ന മെടമ്മൽ ഈസ്റ്റ് അംഗൻവാടിക്ക് കോൺക്രീറ്റ് നടപ്പാതയായി സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകാത്തതിന്റെ പേരിൽ അംഗൻവാടി കുട്ടികളും പരിസരവാസികളും യാത്ര ചെയ്യാനുള്ള വിഷമം മൂലം മുട്ടാത്ത വഴികളില്ല. ജില്ലാ ലീഗൽ സർവ്വീസ് ജഡ്ജ് നേരിട്ട്സൈറ്റിൽ എത്തിയിട്ടും തീരാത്ത വിഷയമാണ് ഇപ്പോൾ ഗ്രാമ പഞ്ചായത്തിന് മുന്നിൽ യാഥാർത്ഥ്യമായത്. സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകിയതോടെദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നര ലക്ഷം രൂപ ചിലവിട്ടാണ് മനോഹരമായ കോൺക്രീറ്റ് നടപ്പാത പണിതത്. നടപ്പാതയുടെ ഉൽഘാടനം ഉൽസവാന്തരീക്ഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി.പി.ശുഹൈബ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാജിത സഫറുള്ള, ഫായിസ് ബിരിച്ചേരി, ഇ.ശശിധരൻ, എ.കെ.ഹാഷിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയറാം' എം ഇബ്റാഹീം, എൻ' മുഹമ്മദ് ബദറുദ്ദീൻ' എം.ടി.പി. കുഞ്ഞബ്ദുല്ല പ്രസംഗിച്ചു. അംഗൻവാടി ടീച്ചർ സി.നൂ റൈനി സ്വാഗതവും' ഹെൽപ്പർ കെ.രമ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63797/mettammal-east-anganvadi)