---
title: "സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Orange alert in eight districts, including Kannur, for heavy afternoon rains in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6377/orange-alert-in-eight-districts-including-kannur-for-heavy-afternoon-rains-in-the-state"
published_at: "2021-10-21T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171365bc4fd8_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്.

എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നായിരുന്നു രാവിലത്തെ പ്രവചനം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6377/orange-alert-in-eight-districts-including-kannur-for-heavy-afternoon-rains-in-the-state)