---
title: "വൈദ്യുതിത്തൂൺ റോഡിന് കുറുകെ പൊട്ടിവീണു : ഒഴിവായത് വൻ ദുരന്തം"
english_title: "an electric filler fell on the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63769/an-electric-filler-fell-on-the-road"
published_at: "2022-08-24T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305ced941fd3_vac.jpg"
keywords: []
---

# വൈദ്യുതിത്തൂൺ റോഡിന് കുറുകെ പൊട്ടിവീണു : ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **തളിപ്പറമ്പ്: **മന്ന-നഗരസഭ ഓഫീസ് റോഡില്‍ വൈദ്യുതിതൂണ്‍ റോഡിന് കുറുടെ പൊട്ടിവീണു, ഭാഗ്യത്തിന് ഈ സമയം റോഡില്‍ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോസ്റ്റ് രണ്ടായി ഒടിഞ്ഞ നിലയിലാണ്. നഗരസഭാ റോഡില്‍ ശിഫാ ദന്തല്‍ ക്ലിനിക്കിന് മുന്നിലായിരുന്നു അപകടം.ഏറെ പഴക്കം ചെന്ന ഈ പോസ്റ്റ് മാറ്റിയിടണമെന്ന് നാട്ടുാകാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്. വൈദ്യുതി തൂണ്‍ പൊട്ടിവീണതിനാല്‍ ഈ ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കയാണ്. എന്നാല്‍ പോസ്റ്റില്‍ വണ്ടിയിടിച്ചതാണ് കാരണമെന്ന് കെ.എസ്.ഇ.ബി കരിമ്പം സെക്ഷന്‍ അസി.എഞ്ചിനീയര്‍ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **മന്ന-നഗരസഭ ഓഫീസ് റോഡില്‍ വൈദ്യുതിതൂണ്‍ റോഡിന് കുറുടെ പൊട്ടിവീണു, ഭാഗ്യത്തിന് ഈ സമയം റോഡില്‍ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോസ്റ്റ് രണ്ടായി ഒടിഞ്ഞ നിലയിലാണ്. നഗരസഭാ റോഡില്‍ ശിഫാ ദന്തല്‍ ക്ലിനിക്കിന് മുന്നിലായിരുന്നു അപകടം.ഏറെ പഴക്കം ചെന്ന ഈ പോസ്റ്റ് മാറ്റിയിടണമെന്ന് നാട്ടുാകാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്. വൈദ്യുതി തൂണ്‍ പൊട്ടിവീണതിനാല്‍ ഈ ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കയാണ്. എന്നാല്‍ പോസ്റ്റില്‍ വണ്ടിയിടിച്ചതാണ് കാരണമെന്ന് കെ.എസ്.ഇ.ബി കരിമ്പം സെക്ഷന്‍ അസി.എഞ്ചിനീയര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63769/an-electric-filler-fell-on-the-road)