---
title: "തളിപ്പറമ്പ് ചുടല ദേശീയപാതയിൽ കുപ്പം പാലത്തിനടുത്ത് 'മരണക്കുഴി' : അധികാരികൾ കാത്തിരിക്കുന്നത് അപകട വാർത്ത വരാനോ?"
english_title: "Kuppam bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63754/kuppam-bridge"
published_at: "2022-08-24T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305c34b966b1_IMG-20220824-WA0063.jpg"
keywords: []
---

# തളിപ്പറമ്പ് ചുടല ദേശീയപാതയിൽ കുപ്പം പാലത്തിനടുത്ത് 'മരണക്കുഴി' : അധികാരികൾ കാത്തിരിക്കുന്നത് അപകട വാർത്ത വരാനോ?

> **Lead Summary:** തളിപ്പറമ്പ് ചുടല ദേശീയ പാതയിൽ കുപ്പം പാലത്തിനടുത്ത്യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുഴി. ഒന്ന് കണ്ണ് തെറ്റിയാൽ അപകടസാധ്യത കൂടുതലാണ്.മാസങ്ങളായി ഇത് തുടരുന്നു. അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല.ഇനിയും നിസ്സംഗരായാൽ മരണമായിരിക്കും ഫലം. ദിവസേന ആയിരക്കണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന ദേശീയപാത ആയിരുന്നിട്ടു പോലും ഈ കുഴി അധികാരികളുടെ കണ്ണിൽ പെട്ടിട്ടില്ല എന്നത് വെറും മിഥ്യയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രികർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. ആരുടെയൊക്കെയോ മരണത്തിനും അപകടത്തിനും കാരണമായേക്കാവുന്ന ഈ കുഴി അടയ്ക്കാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നറിയിപ്പ് ബോർഡ്‌ എങ്കിലും സ്ഥാപിക്കണം. മുമ്പൊരിക്കൽ മാധ്യമങ്ങളിൽ വാർത്തയായതോടെ താൽക്കാലികമായി കുഴി അടച്ചിരുന്നു. പൊതു ജനങ്ങളുടെ സുരക്ഷ അധികാരികളുടെ കൈകളിലാണ്. അതുകൊണ്ട് ഇതിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.

## Article Content

തളിപ്പറമ്പ് ചുടല ദേശീയ പാതയിൽ കുപ്പം പാലത്തിനടുത്ത്യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുഴി. ഒന്ന് കണ്ണ് തെറ്റിയാൽ അപകടസാധ്യത കൂടുതലാണ്.മാസങ്ങളായി ഇത് തുടരുന്നു. അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല.ഇനിയും നിസ്സംഗരായാൽ മരണമായിരിക്കും ഫലം. ദിവസേന ആയിരക്കണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന ദേശീയപാത ആയിരുന്നിട്ടു പോലും ഈ കുഴി അധികാരികളുടെ കണ്ണിൽ പെട്ടിട്ടില്ല എന്നത് വെറും മിഥ്യയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രികർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. ആരുടെയൊക്കെയോ മരണത്തിനും അപകടത്തിനും കാരണമായേക്കാവുന്ന ഈ കുഴി അടയ്ക്കാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നറിയിപ്പ് ബോർഡ്‌ എങ്കിലും സ്ഥാപിക്കണം. മുമ്പൊരിക്കൽ മാധ്യമങ്ങളിൽ വാർത്തയായതോടെ താൽക്കാലികമായി കുഴി അടച്ചിരുന്നു. പൊതു ജനങ്ങളുടെ സുരക്ഷ അധികാരികളുടെ കൈകളിലാണ്. അതുകൊണ്ട് ഇതിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63754/kuppam-bridge)