---
title: "കേരള കോൺഗ്രസ്‌ (എം) കണ്ണൂർ ജില്ലാ പ്രസിഡന്റായി വീണ്ടും ജോയി കൊന്നക്കൽ; ജനറൽ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റം"
english_title: "kerala cogress m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63723/kerala-cogress-m"
published_at: "2022-08-24T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305a8141af4a_vac.jpg"
keywords: []
---

# കേരള കോൺഗ്രസ്‌ (എം) കണ്ണൂർ ജില്ലാ പ്രസിഡന്റായി വീണ്ടും ജോയി കൊന്നക്കൽ; ജനറൽ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റം

> **Lead Summary:** **കണ്ണൂർ: **കേരള കോൺഗ്രസ്‌ (എം) പുതിയ ജില്ലാ പ്രസിഡന്റിനേയും ജനറൽ സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി ജോയി കൊന്നക്കലിനെയും ജനറൽ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തേയുമാണ് തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ജോയി കോന്നക്കൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എന്നീ നിലകളിൽ ജോയി കൊന്നക്കൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു ജില്ലാ സെക്രട്ടറിയായ സജി കുറ്റിയാനിമറ്റം. കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ്‌ (എം) ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കേരള കോൺഗ്രസ്‌ (എം) പുതിയ ജില്ലാ പ്രസിഡന്റിനേയും ജനറൽ സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി ജോയി കൊന്നക്കലിനെയും ജനറൽ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തേയുമാണ് തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ജോയി കോന്നക്കൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എന്നീ നിലകളിൽ ജോയി കൊന്നക്കൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു ജില്ലാ സെക്രട്ടറിയായ സജി കുറ്റിയാനിമറ്റം. കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ്‌ (എം) ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63723/kerala-cogress-m)