---
title: "അബദ്ധത്തിൽ വളപട്ടണം പുഴയിൽ വീണ യുവാവിനെ കണ്ടെത്തിയില്ല"
english_title: "valapattanam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63717/valapattanam-river"
published_at: "2022-08-24T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305a1fa9d64d_vac.jpg"
keywords: []
---

# അബദ്ധത്തിൽ വളപട്ടണം പുഴയിൽ വീണ യുവാവിനെ കണ്ടെത്തിയില്ല

> **Lead Summary:** റെയിൽ പാലത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടയിൽ പുഴയിൽ വീണയാളെ കണ്ടെത്തിയില്ല. തൊഴിലാളിയായ അസം സ്വദേശി സുരേഷ് കുറുമിയാണ് വളപട്ടണം പുഴയിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച തിരച്ചിൽ നടത്തിയിട്ടുംവീണയാളെ കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും തിരച്ചലിന് നേതൃത്വം നൽകി.

## Article Content

റെയിൽ പാലത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടയിൽ പുഴയിൽ വീണയാളെ കണ്ടെത്തിയില്ല. തൊഴിലാളിയായ അസം സ്വദേശി സുരേഷ് കുറുമിയാണ് വളപട്ടണം പുഴയിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച തിരച്ചിൽ നടത്തിയിട്ടുംവീണയാളെ കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും തിരച്ചലിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63717/valapattanam-river)