---
title: "ലോകായുക്ത ഭേദഗതി; സിപിഐ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍, ബില്ല് ഇന്ന് വീണ്ടും സഭയിൽ"
english_title: "cpi-in-lokayukta-bill"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63697/cpi-in-lokayukta-bill"
published_at: "2022-08-24T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63057473240ea_Kerala_Assembly_1200.jpg"
keywords: []
---

# ലോകായുക്ത ഭേദഗതി; സിപിഐ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍, ബില്ല് ഇന്ന് വീണ്ടും സഭയിൽ

> **Lead Summary:** തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയില്‍ സിപിഐയുടെ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍. ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്തിയാകും ഇന്ന് സഭയിലെത്തുക. സബ്ജകട കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഭേദഗതിക്ക് തീരുമാനമായത്.എന്നാല്‍ സബ്ജകട് കമ്മിറ്റിയില്‍ പ്രതിപക്ഷം ഭേദഗതിയെ എതിര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും സബ്ജകട് കമ്മിറ്റിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

## Article Content

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയില്‍ സിപിഐയുടെ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍. ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്തിയാകും ഇന്ന് സഭയിലെത്തുക. സബ്ജകട കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഭേദഗതിക്ക് തീരുമാനമായത്.എന്നാല്‍ സബ്ജകട് കമ്മിറ്റിയില്‍ പ്രതിപക്ഷം ഭേദഗതിയെ എതിര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും സബ്ജകട് കമ്മിറ്റിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന നിയമസഭയില്‍ വയ്ക്കും. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ തിരിച്ചെത്തുക. ജുഡീഷ്യറിയുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്നാണ് വിമര്‍ശനം. ലോകായുക്ത ജുഡീഷ്യല്‍ ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നുമായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്.

 മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളില്‍ തീരുമാനമെടുക്കാന്‍ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സി പി ഐ കൊണ്ടുവന്ന പുതിയ ഭേദഗതി.മന്ത്രിമാര്‍ക്കെതിരെയുള്ള പരാതികളില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുമാണ്.

എംഎല്‍എമാര്‍ക്കെതിരെയുള്ള പരാതികളില്‍ സ്പീക്കര്‍ തീരുമാനം എടുക്കും. ഉദ്യോഗസ്ഥര്‍ക്കെതിരായ ലോകായുക്ത ഉത്തരവുകളില്‍ സര്‍വീസ് ചട്ട പ്രകാരം സര്‍ക്കാര്‍ നടപടി തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63697/cpi-in-lokayukta-bill)