---
title: "ആർ എസ് എസ്, എസ് ഡി പി ഐ  സംഘർഷം: ആറുപേർ അറസ്റ്റിൽ  "
english_title: "Rss sdpi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63684/rss-sdpi"
published_at: "2022-08-23T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630505830fc86_IMG-20220823-WA0049.jpg"
keywords: []
---

# ആർ എസ് എസ്, എസ് ഡി പി ഐ  സംഘർഷം: ആറുപേർ അറസ്റ്റിൽ  

> **Lead Summary:** **മട്ടന്നൂർ: **ചാവശ്ശേരിയിൽ ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിൽ. ഇരു വിഭാഗത്തിലും പ്പെട്ട ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സിനാസിന്റെയും ആർ.എസ്.എസ്. പ്രവർത്തകനായ അജയന്റെയും വീടുകൾക്കുനേരേ അക്രമമുണ്ടായിരുന്നു. വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ഷിനാസിന്റെ പിതാവ് എം.കെ. ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകർത്തിട്ടുണ്ട്.. കഴിഞ്ഞ ദിവസം രാത്രി വൈകി ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രകടനം നടത്തിയിരുന്നു. തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു. കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിച്ചു വരികയാണ് ￼

## Article Content

**മട്ടന്നൂർ: **ചാവശ്ശേരിയിൽ ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിൽ. ഇരു വിഭാഗത്തിലും പ്പെട്ട ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സിനാസിന്റെയും ആർ.എസ്.എസ്. പ്രവർത്തകനായ അജയന്റെയും വീടുകൾക്കുനേരേ അക്രമമുണ്ടായിരുന്നു. വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ഷിനാസിന്റെ പിതാവ് എം.കെ. ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകർത്തിട്ടുണ്ട്.. കഴിഞ്ഞ ദിവസം രാത്രി വൈകി ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രകടനം നടത്തിയിരുന്നു. തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു. കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിച്ചു വരികയാണ് ￼

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63684/rss-sdpi)