---
title: "പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം"
english_title: "Obituary kattappana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63668/obituary-kattappana"
published_at: "2022-08-23T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304fbaf3bb0f_balaji.jpg"
keywords: []
---

# പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **

## Article Content

**

പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. ലോറി ജീവനക്കാരനായ ബാലാജി പെറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടെ അന്നനാളത്തിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്. 

കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിക്കുന്ന ലോറിയിലെ ജീവനക്കാരൻ ആയിരുന്നു ബാലാജി. പൊറോട്ട തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍ മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63668/obituary-kattappana)