---
title: "16കാരിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍"
english_title: "arrest_posco_payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63646/arrest_posco_payyannur"
published_at: "2022-08-23T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304e887a55b3_arrest.jpg"
keywords: []
---

# 16കാരിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ പിടിയിലായ മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ. കാസര്‍ഗോഡ് ഭീമനടി ചെന്തടുക്കം സ്വദേശി ഇഞ്ചലാനികുഴില്‍ വീട്ടില്‍ അഖില്‍ വിനോദ് ആണ് അറസ്റ്റിലായത്.

## Article Content

പയ്യന്നൂർ: പയ്യന്നൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ പിടിയിലായ മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ. കാസര്‍ഗോഡ് ഭീമനടി ചെന്തടുക്കം സ്വദേശി ഇഞ്ചലാനികുഴില്‍ വീട്ടില്‍ അഖില്‍ വിനോദ് ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രിയാണ് ചെന്തടുക്കത്തെ വീട്ടില്‍ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. നേരത്തെ മൊബെല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കാസര്‍കോട് ഭീമനടി കുന്നുംക്കൈയിലെ അഭിജിത്തിന്റെ (24) സുഹൃത്താണ് അഖില്‍.

അഭിജിത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ അഖിലും അശ്ലീല ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയത്. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി.ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് പ്രധാന പ്രതിയായ അഭിജിത് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കുകയും ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അഭിജിത്ത് പിടിയിലായത്. അഭിജിത്ത് നിരവധി പെണ്‍കുട്ടികളുമായി വിഡിയോ ചാറ്റ് ചെയ്യുകയും ആയതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണിലൂടെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിന് പെരിങ്ങോം പൊന്നംമ്പാറ യിലെ ടി അജിനാസിനെ (23) പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ്.കെ.നായരും സംഘവും പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്‌സോ ചുമത്തുകയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും ചുമത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63646/arrest_posco_payyannur)