---
title: "കണ്ണപുരം ഇന്ദിരാ പ്രിയദർശിനി സെന്റർ ഉന്നത വിജയികളെ  അനുമോദിച്ചു"
english_title: "kannapuram indira priyadarshini centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63490/kannapuram-indira-priyadarshini-centre"
published_at: "2022-08-23T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63044ee5373e6_vac.jpg"
keywords: []
---

# കണ്ണപുരം ഇന്ദിരാ പ്രിയദർശിനി സെന്റർ ഉന്നത വിജയികളെ  അനുമോദിച്ചു

> **Lead Summary:** **കണ്ണപുരം :** കെ. കണ്ണപുരം ഇന്ദിരാ പ്രിയദർശിനി സെന്റർ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കെ.കണ്ണപുരം ദാറുൽ ഈമാൻ മുസ്ലീം എൽ പി സ്കൂളിൽ നടന്ന അനുമോദന സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ സി.ടി. അമീർ അലി ആധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല പാലയാട് കേമ്പസ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് മേധാവിയും അസോ. പ്രൊഫസറുമായ ഡോ.വി.ഷഹർബാൻ മോട്ടിവേഷൻ ക്ലാസ്സെടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.കെ. വത്സലൻ, പി.വി. ധനഞ്ജയൻ , കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ തോട്ടത്തിൽ, കെ പി റാഷിദ്, . മണ്ഡലം ഭാരവാഹികളായ കെ.വി. ഹംസ, കെ. വി.ഷക്കീർ, സുഫൈർ സുബിർ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണപുരം :** കെ. കണ്ണപുരം ഇന്ദിരാ പ്രിയദർശിനി സെന്റർ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കെ.കണ്ണപുരം ദാറുൽ ഈമാൻ മുസ്ലീം എൽ പി സ്കൂളിൽ നടന്ന അനുമോദന സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ സി.ടി. അമീർ അലി ആധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല പാലയാട് കേമ്പസ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് മേധാവിയും അസോ. പ്രൊഫസറുമായ ഡോ.വി.ഷഹർബാൻ മോട്ടിവേഷൻ ക്ലാസ്സെടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.കെ. വത്സലൻ, പി.വി. ധനഞ്ജയൻ , കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ തോട്ടത്തിൽ, കെ പി റാഷിദ്, . മണ്ഡലം ഭാരവാഹികളായ കെ.വി. ഹംസ, കെ. വി.ഷക്കീർ, സുഫൈർ സുബിർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63490/kannapuram-indira-priyadarshini-centre)