---
title: "പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലി കൃഷി: ഓണത്തിന് നൂറുമേനി വിളവുമായി കുറ്റിക്കോലിലെ കെ മനോഹരൻ"
english_title: "flowers farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63486/flowers-farming"
published_at: "2022-08-23T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63044d0de0e4a_school-lv.png"
keywords: []
---

# പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലി കൃഷി: ഓണത്തിന് നൂറുമേനി വിളവുമായി കുറ്റിക്കോലിലെ കെ മനോഹരൻ

> **Lead Summary:** 10 സെന്റ് കൃഷിയിടത്തിൽ പച്ചക്കറികളോടൊപ്പം ചെണ്ടുമല്ലി കൃഷിയും ചെയ്തു വിജയഗാഥ രചിക്കുകയാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ ചെത്ത് തൊഴിലാളിയായ കെ മനോഹരൻ. ഓണത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ കൂടെ പൂക്കൾ കൃഷി ചെയ്താൽ പച്ചക്കറി കൃഷിയെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാമെന്ന കാര്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി ഈ കർഷകൻ വിജയം കണ്ടിരിക്കുകയാണ്. ഇതിലൂടെ ഓണത്തിന് ആവശ്യമായ പച്ചക്കറിയും പൂക്കളും വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മനോഹരൻ.

## Article Content

10 സെന്റ് കൃഷിയിടത്തിൽ പച്ചക്കറികളോടൊപ്പം ചെണ്ടുമല്ലി കൃഷിയും ചെയ്തു വിജയഗാഥ രചിക്കുകയാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ ചെത്ത് തൊഴിലാളിയായ കെ മനോഹരൻ. ഓണത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ കൂടെ പൂക്കൾ കൃഷി ചെയ്താൽ പച്ചക്കറി കൃഷിയെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാമെന്ന കാര്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി ഈ കർഷകൻ വിജയം കണ്ടിരിക്കുകയാണ്. ഇതിലൂടെ ഓണത്തിന് ആവശ്യമായ പച്ചക്കറിയും പൂക്കളും വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മനോഹരൻ.

10 സെന്റിൽ നടത്തിയ ഈ കൃഷി വിജയിച്ചതിനാൽ അടുത്ത വർഷം മുതൽ മൂലമായ സ്ഥലത്ത് കൃഷി ചെയ്യാനാണ് മനോഹരൻ തീരുമാനിച്ചിരിക്കുന്നത്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ ഇരുപത്തി മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് കൃഷി ചെയ്യാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രോത്സാഹനവും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെന്നും മനോഹരൻ പറഞ്ഞു. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളിൽ നിന്നും കൃഷിയെ സംരക്ഷിക്കാനായി ചുറ്റും വേലികെട്ടുന്നതാണ് മനോഹരന്റെ രീതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63486/flowers-farming)