---
title: "ചീട്ടുകളി സംഘം പിടിയിലായി"
english_title: "gambling gang was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63412/gambling-gang-was-arrested"
published_at: "2022-08-22T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630374d44adab_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ചീട്ടുകളി സംഘം പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **എടക്കോത്ത് ചീട്ടുകളി സംഘം പിടിയിലായി. ചപ്പാരപ്പടവ് മംഗരയിലെ വായോത്ത് രണ്ടുപുരയില്‍ പള്ളിനടയില്‍ വീട്ടില്‍ വി.ആര്‍.അബ്ദുള്‍മൂനീര്‍, വെള്ളാട് പള്ളിക്കവലയിലെ എട്ടാണിയില്‍ വീട്ടില്‍ ജോജോ ഇട്ടിയവിര എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.കെ.ഗംഗാധരന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്ന് 7860 രൂപയും പോലീസ് പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **എടക്കോത്ത് ചീട്ടുകളി സംഘം പിടിയിലായി. ചപ്പാരപ്പടവ് മംഗരയിലെ വായോത്ത് രണ്ടുപുരയില്‍ പള്ളിനടയില്‍ വീട്ടില്‍ വി.ആര്‍.അബ്ദുള്‍മൂനീര്‍, വെള്ളാട് പള്ളിക്കവലയിലെ എട്ടാണിയില്‍ വീട്ടില്‍ ജോജോ ഇട്ടിയവിര എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.കെ.ഗംഗാധരന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്ന് 7860 രൂപയും പോലീസ് പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63412/gambling-gang-was-arrested)