---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: "pocso arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63369/pocso-arrest"
published_at: "2022-08-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303482bb6e13_download_(1).jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കണ്ണപുരം ചെറുകുന്ന് സ്വദേശി താഴലേ പുരയിൽ നിഥിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നടക്കുന്ന ഓണം ഫെയർ കാണാൻ രക്ഷിതാക്കളോടൊപ്പം പോലീസ് മൈതാനിയിലെത്തിയ എടക്കാട് സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് തിരക്കിനിടയിൽ കടന്നുപിടിച്ച് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിനെ പ്രതി മർദ്ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തുടർന്ന് പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരവും ഇരയുടെപിതാവിനെ മർദ്ദിച്ചതിനും വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കണ്ണപുരം ചെറുകുന്ന് സ്വദേശി താഴലേ പുരയിൽ നിഥിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നടക്കുന്ന ഓണം ഫെയർ കാണാൻ രക്ഷിതാക്കളോടൊപ്പം പോലീസ് മൈതാനിയിലെത്തിയ എടക്കാട് സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് തിരക്കിനിടയിൽ കടന്നുപിടിച്ച് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിനെ പ്രതി മർദ്ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തുടർന്ന് പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരവും ഇരയുടെപിതാവിനെ മർദ്ദിച്ചതിനും വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63369/pocso-arrest)