---
title: "തെക്കിബസാറിൽ മീൻ കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു"
english_title: "accident in thekki bazar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63280/accident-in-thekki-bazar"
published_at: "2022-08-22T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63030022be853_vac.jpg"
keywords: []
---

# തെക്കിബസാറിൽ മീൻ കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു

> **Lead Summary:** **കണ്ണൂർ: **റോഡിൽ ‘വില്ലനാ’യി വീണ്ടും റിഫ്ലക്ടർ ഇല്ലാത്ത ഡിവൈഡറുകൾ. തെക്കിബസാർ മക്കാനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെ മീൻ കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ ലോറിയിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. റോഡിന്റെ ഒരുവശത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളെ മക്കാനി പരിസരത്തുനിന്ന് എ.കെ.ജി. ആസ്പത്രിയുടെ സമീപത്തെത്തുന്ന ഉപറോഡ് വഴി തിരിച്ചുവിട്ടു. നിറയെ മത്തിയുമായി വന്നതായിരുന്നു ലോറി. ലോഡ് നീക്കാതെ ലോറി ഉയർത്താനാവില്ലെന്ന സ്ഥിതിയായതോടെ തൊഴിലാളികളെ ഉപയോഗിച്ച് മീൻ പൂർണമായും മാറ്റി. മണിക്കൂറുകൾക്കുശേഷമാണ് മത്തി നീക്കിയശേഷം ലോറി ക്രെയിനുപയോഗിച്ച് നിവർത്താനായത്. അപകടമുണ്ടായ സ്ഥലത്തെ ഡിവൈഡർ വാഹനങ്ങളിടിച്ച് തേഞ്ഞ് ഇല്ലാതായനിലയിലാണ്.

## Article Content

**കണ്ണൂർ: **റോഡിൽ ‘വില്ലനാ’യി വീണ്ടും റിഫ്ലക്ടർ ഇല്ലാത്ത ഡിവൈഡറുകൾ. തെക്കിബസാർ മക്കാനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെ മീൻ കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ ലോറിയിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. റോഡിന്റെ ഒരുവശത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളെ മക്കാനി പരിസരത്തുനിന്ന് എ.കെ.ജി. ആസ്പത്രിയുടെ സമീപത്തെത്തുന്ന ഉപറോഡ് വഴി തിരിച്ചുവിട്ടു. നിറയെ മത്തിയുമായി വന്നതായിരുന്നു ലോറി. ലോഡ് നീക്കാതെ ലോറി ഉയർത്താനാവില്ലെന്ന സ്ഥിതിയായതോടെ തൊഴിലാളികളെ ഉപയോഗിച്ച് മീൻ പൂർണമായും മാറ്റി. മണിക്കൂറുകൾക്കുശേഷമാണ് മത്തി നീക്കിയശേഷം ലോറി ക്രെയിനുപയോഗിച്ച് നിവർത്താനായത്. അപകടമുണ്ടായ സ്ഥലത്തെ ഡിവൈഡർ വാഹനങ്ങളിടിച്ച് തേഞ്ഞ് ഇല്ലാതായനിലയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63280/accident-in-thekki-bazar)