---
title: "മന്ത്രി എം വി ഗോവിന്ദൻ പൂർണ്ണ പരാജയം; യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ"
english_title: "youth congress kurumathoor convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63278/youth-congress-kurumathoor-convension"
published_at: "2022-08-22T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302fec2dd832_vac.jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ പൂർണ്ണ പരാജയം; യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ

> **Lead Summary:** തളിപ്പറമ്പിലെ എം എൽ എ യും മന്ത്രിയുമായ എം വി ഗോവിന്ദൻ ജനപ്രതിനിധി എന്ന നിലയിൽ പൂർണ്ണ പരാജയമാണെന്നും,വികസന കാര്യത്തിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം,നിൽക്കുന്ന പ്രദേശമാണ് തളിപ്പറമ്പ് എന്നും സാധാരണക്കാർക്ക് അപ്രപ്യനായ വ്യക്തിയാണ് മന്ത്രി ഗോവിന്ദൻ എന്നും യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.വാചകമടിച്ച് നടക്കുന്ന മന്ത്രി നിയോജകമണ്ഡലത്തിലെ സ്വന്തം വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക്‌ പോലും ശബളം നൽകാൻ സാധിക്കാതെ സംസ്ഥാനത്തിനും ജനങ്ങൾക്കും ബാധ്യതയാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.കുറുമാത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ DCC ,ജനറൽ സെക്രട്ടറി നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചൈയ്തു.P P നിസാർ അധ്യക്ഷത വഹിച്ചു,യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് V രാഹുൽ,ജില്ലാ സെക്രട്ടറി V V ലിഷ,ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി P ആനന്ദ് കുമാർ,INTUC തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡൻെറ് സണ്ണി താഴത്തെകുടത്തിൽ,ജൈ ഹിന്ദ് ചാരിറ്റി സെൻെറർ പ്രസിഡൻെറ് KVT മുഹമ്മദ് കുഞ്ഞി,P P രാജേഷ്,മഹിളാ കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ് അഖില,സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.കുറുമാത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി കായക്കൂൽ ആലിക്കുഞ്ഞി ചുമതല ഏറ്റെടുത്തു.ചടങ്ങിൽ C V നാരായണൻ സ്വാഗതവും,കായക്കൂൽ ആലിക്കുഞ്ഞി നന്ദിയും പറഞ്ഞു

## Article Content

തളിപ്പറമ്പിലെ എം എൽ എ യും മന്ത്രിയുമായ എം വി ഗോവിന്ദൻ ജനപ്രതിനിധി എന്ന നിലയിൽ പൂർണ്ണ പരാജയമാണെന്നും,വികസന കാര്യത്തിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം,നിൽക്കുന്ന പ്രദേശമാണ് തളിപ്പറമ്പ് എന്നും സാധാരണക്കാർക്ക് അപ്രപ്യനായ വ്യക്തിയാണ് മന്ത്രി ഗോവിന്ദൻ എന്നും യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.വാചകമടിച്ച് നടക്കുന്ന മന്ത്രി നിയോജകമണ്ഡലത്തിലെ സ്വന്തം വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക്‌ പോലും ശബളം നൽകാൻ സാധിക്കാതെ സംസ്ഥാനത്തിനും ജനങ്ങൾക്കും ബാധ്യതയാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.കുറുമാത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ DCC ,ജനറൽ സെക്രട്ടറി നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചൈയ്തു.P P നിസാർ അധ്യക്ഷത വഹിച്ചു,യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് V രാഹുൽ,ജില്ലാ സെക്രട്ടറി V V ലിഷ,ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി P ആനന്ദ് കുമാർ,INTUC തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡൻെറ് സണ്ണി താഴത്തെകുടത്തിൽ,ജൈ ഹിന്ദ് ചാരിറ്റി സെൻെറർ പ്രസിഡൻെറ് KVT മുഹമ്മദ് കുഞ്ഞി,P P രാജേഷ്,മഹിളാ കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ് അഖില,സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.കുറുമാത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി കായക്കൂൽ ആലിക്കുഞ്ഞി ചുമതല ഏറ്റെടുത്തു.ചടങ്ങിൽ C V നാരായണൻ സ്വാഗതവും,കായക്കൂൽ ആലിക്കുഞ്ഞി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63278/youth-congress-kurumathoor-convension)