---
title: "തക്കാളിപ്പനി; ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍"
english_title: "tomato flu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63233/tomato-flu"
published_at: "2022-08-21T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302505b46114_vac.jpg"
keywords: []
---

# തക്കാളിപ്പനി; ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

> **Lead Summary:** തക്കാളിപ്പനിയെ കുറിച്ച് ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. കേരളത്തിൽ തക്കാളിപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കാലിലും കൈയിലും വായിലും കുമിളകള്‍ രൂപപ്പെടുന്ന തരത്തിലുള്ള രോഗമാണിത്. രോഗം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസില്‍ താഴെ ഉള്ളവരാണെന്നും വിദഗ്ധര്‍ പറയുന്നു. തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്ക് കാരണമാണ്. തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയ വാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്ക രോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല ശുചിത്വം പാലിക്കുക എന്നതാണ് ഈ രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം. ഇതോടൊപ്പം, നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പതിവായി അണു വിമുക്തമാക്കുകയും ചെയ്യുക. എന്നിരുന്നാലും, രക്ഷിതാക്കള്‍ കുട്ടികളില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഒരു ആരോഗ്യ വിദഗ്ധനെ കാണുക. രോഗിയുടെ സ്രവങ്ങള്‍, സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവയിലൂടെ ആണ് രോഗം പകരുന്നത്. അംഗന്‍വാടി, നഴ്‌സറി, സ്‌കൂള്‍ തുടങ്ങിയ കുട്ടികള്‍ അടുത്ത് ഇടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. മറ്റ് വൈറല്‍ പനികളെ പോലെ തക്കാളിപ്പനിയും ഒരാളില്‍ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകള്‍ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ വിശ്രമം ആവശ്യമാണ്.

## Article Content

തക്കാളിപ്പനിയെ കുറിച്ച് ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. കേരളത്തിൽ തക്കാളിപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കാലിലും കൈയിലും വായിലും കുമിളകള്‍ രൂപപ്പെടുന്ന തരത്തിലുള്ള രോഗമാണിത്. രോഗം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസില്‍ താഴെ ഉള്ളവരാണെന്നും വിദഗ്ധര്‍ പറയുന്നു. തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്ക് കാരണമാണ്. തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയ വാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്ക രോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല ശുചിത്വം പാലിക്കുക എന്നതാണ് ഈ രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം. ഇതോടൊപ്പം, നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പതിവായി അണു വിമുക്തമാക്കുകയും ചെയ്യുക. എന്നിരുന്നാലും, രക്ഷിതാക്കള്‍ കുട്ടികളില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഒരു ആരോഗ്യ വിദഗ്ധനെ കാണുക. രോഗിയുടെ സ്രവങ്ങള്‍, സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവയിലൂടെ ആണ് രോഗം പകരുന്നത്. അംഗന്‍വാടി, നഴ്‌സറി, സ്‌കൂള്‍ തുടങ്ങിയ കുട്ടികള്‍ അടുത്ത് ഇടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. മറ്റ് വൈറല്‍ പനികളെ പോലെ തക്കാളിപ്പനിയും ഒരാളില്‍ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകള്‍ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ വിശ്രമം ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63233/tomato-flu)