---
title: "ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "accident in bangalore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63230/accident-in-bangalore"
published_at: "2022-08-21T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63024dcbd82fd_vac.jpg"
keywords: []
---

# ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു-ഷിംന ദമ്പതികളുടെ മകൻ ശ്രീരാഗിനാണ് ഇന്നലെ രാത്രി ദാരുണാന്ത്യം സംഭവിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ് .അഞ്ച് മാസമെ ആയുളളൂ ബേഗ്ലൂരിൽ എത്തിയിട്ട് ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുപോയ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ പോയിഇടിച്ചു നട്ടല്ലിന്ന് പരിക്കേറ്റു പിന്നാലെ മറ്റൊരു ബൈക്കിൽ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

## Article Content

കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു-ഷിംന ദമ്പതികളുടെ മകൻ ശ്രീരാഗിനാണ് ഇന്നലെ രാത്രി ദാരുണാന്ത്യം സംഭവിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ് .അഞ്ച് മാസമെ ആയുളളൂ ബേഗ്ലൂരിൽ എത്തിയിട്ട് ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുപോയ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ പോയിഇടിച്ചു നട്ടല്ലിന്ന് പരിക്കേറ്റു പിന്നാലെ മറ്റൊരു ബൈക്കിൽ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63230/accident-in-bangalore)