---
title: "എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ; ഉന്തുലുസിൽ പി.കെ. പാറക്കടവ് ഉൽഘാടനം ചെയ്തു"
english_title: "ssf jilla sahithyotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63150/ssf-jilla-sahithyotsav"
published_at: "2022-08-21T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301db33626e7_vac.jpg"
keywords: []
---

# എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ; ഉന്തുലുസിൽ പി.കെ. പാറക്കടവ് ഉൽഘാടനം ചെയ്തു

> **Lead Summary:** **തലശ്ശേരി :** നാല് ദിവസങ്ങളിൽ 12 വേദികളിലായി തലശ്ശേരിയിലെ ഉന്തുലുസിൽ നടക്കുന്ന 29- മത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് പ്രശസ്ത ചെറു കഥാകൃത്ത് പി.കെ. പാറക്കടവ് ഉൽഘാടനം ചെയ്തു. ബി.എ.മുഹമ്മദ് അജീർ സഖാഫയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ ദാരിമി കടാങ്കോട് (ചെയർമാൻ, ICF യു എ ഇ), പ്രൊഫ.യു.സി. അബ്ദുൽ മജീദ് മാസ്റ്റർ (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്), ആർ.പി. ഹുസ്സൈൻ മാസ്റ്റർ (സെക്രട്ടറി, എസ് വൈ എസ്) അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. രിസാല കാമ്പയിൻ ഡിവിഷൻ ടാർഗറ്റ് പൂർത്തീകരിച്ച തളിപ്പറമ്പ് ഡിവിഷന് മുസ്തഫ ദാരിമി കടാങ്കോട് അവാർഡ് നൽകി. രിസാല ഗ്രാമം സിൽവർ അവാർഡിന് അർഹരായ കടൂർ, അമാനത്ത് നഗർ, നീർവേലി യൂണിറ്റുകൾക്ക് സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ, ഫൈളുറഹ്മാൻ ഇർഫാനി , ഫൈസൽ മാസ്റ്റർ അവാർഡുകൾ നൽകി. റസീൻ അബ്ദുല്ല സ്വാഗതവും കെ.പി. അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

**തലശ്ശേരി :** നാല് ദിവസങ്ങളിൽ 12 വേദികളിലായി തലശ്ശേരിയിലെ ഉന്തുലുസിൽ നടക്കുന്ന 29- മത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് പ്രശസ്ത ചെറു കഥാകൃത്ത് പി.കെ. പാറക്കടവ് ഉൽഘാടനം ചെയ്തു. ബി.എ.മുഹമ്മദ് അജീർ സഖാഫയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ ദാരിമി കടാങ്കോട് (ചെയർമാൻ, ICF യു എ ഇ), പ്രൊഫ.യു.സി. അബ്ദുൽ മജീദ് മാസ്റ്റർ (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്), ആർ.പി. ഹുസ്സൈൻ മാസ്റ്റർ (സെക്രട്ടറി, എസ് വൈ എസ്) അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. രിസാല കാമ്പയിൻ ഡിവിഷൻ ടാർഗറ്റ് പൂർത്തീകരിച്ച തളിപ്പറമ്പ് ഡിവിഷന് മുസ്തഫ ദാരിമി കടാങ്കോട് അവാർഡ് നൽകി. രിസാല ഗ്രാമം സിൽവർ അവാർഡിന് അർഹരായ കടൂർ, അമാനത്ത് നഗർ, നീർവേലി യൂണിറ്റുകൾക്ക് സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ, ഫൈളുറഹ്മാൻ ഇർഫാനി , ഫൈസൽ മാസ്റ്റർ അവാർഡുകൾ നൽകി. റസീൻ അബ്ദുല്ല സ്വാഗതവും കെ.പി. അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63150/ssf-jilla-sahithyotsav)