---
title: "ഫയര്‍ തീര്‍പ്പാക്കല്‍ യജ്ഞം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം"
english_title: "working day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63099/working-day"
published_at: "2022-08-21T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301a8edab062_mv.jpg"
keywords: []
---

# ഫയര്‍ തീര്‍പ്പാക്കല്‍ യജ്ഞം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം

> **Lead Summary:** സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ ഇന്നും തുറന്നുപ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കിയിരുന്നു. സെപ്റ്റംബര്‍ 18 ഞായറാഴ്ചയും ജീവനക്കാര്‍ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഫയല്‍ തീര്‍പ്പാക്കലിനായി ആവശ്യമെങ്കില്‍ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31 നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കും. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 5നകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 20നകവുമാണ് തീര്‍പ്പാക്കേണ്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളില്‍ ചട്ടം 20 പ്രകാരമുള്ള ഇളവ് 20% വരെ നല്‍കാന്‍ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകള്‍ക്ക് മാത്രമേ മൂന്ന് മീറ്റര്‍ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

## Article Content

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ ഇന്നും തുറന്നുപ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കിയിരുന്നു. സെപ്റ്റംബര്‍ 18 ഞായറാഴ്ചയും ജീവനക്കാര്‍ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഫയല്‍ തീര്‍പ്പാക്കലിനായി ആവശ്യമെങ്കില്‍ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31 നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കും. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 5നകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 20നകവുമാണ് തീര്‍പ്പാക്കേണ്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളില്‍ ചട്ടം 20 പ്രകാരമുള്ള ഇളവ് 20% വരെ നല്‍കാന്‍ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകള്‍ക്ക് മാത്രമേ മൂന്ന് മീറ്റര്‍ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63099/working-day)