---
title: "തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ ഉണ്ടായ സംഘർഷം പോലീസ് എത്തി പരിഹരിച്ചു"
english_title: "clash in fish market"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63048/clash-in-fish-market"
published_at: "2022-08-20T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300eba428fa8_download.jpg"
keywords: []
---

# തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ ഉണ്ടായ സംഘർഷം പോലീസ് എത്തി പരിഹരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** മത്സ്യ വണ്ടി കയറ്റുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മാർക്കറ്റിൽ മൊത്തക്കച്ചവട ഏജന്റ് മാരും ചെറുകിട മത്സ്യ വിൽപനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുറമെ നിന്ന് എത്തുന്ന മല്‍സ്യ ലോറികള്‍ നാല് മണിക്ക് മുമ്പായി മല്‍സ്യം മാര്‍ക്കറ്റില്‍ ഇറക്കണമെന്നായിരുന്നു നേരത്തെ മുതല്‍ ഉണ്ടായിരുന്ന കരാര്‍. ഈ സമയം കഴിഞ്ഞാല്‍ മല്‍സ്യ വാഹനങ്ങളെ മാര്‍ക്കറ്റിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല. ട്രോളിങ്ങ് തുടങ്ങിയ ശേഷം ഇത് മൂന്നരവരെയായി ക്രമപ്പെടുത്തിയിരുന്നു. വീണ്ടും സമയം പഴയതുപോലെ 4 മണിയാക്കാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. വിവരമറിഞ്ഞ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എസ്.ഐയുടെ സാന്നിധ്യത്തില്‍ എസ്.ടി.യു നേതാക്കളുമായും അസോസിയേഷന്‍ ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയില്‍ സമയം 3.45 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി.

## Article Content

**തളിപ്പറമ്പ്:** മത്സ്യ വണ്ടി കയറ്റുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മാർക്കറ്റിൽ മൊത്തക്കച്ചവട ഏജന്റ് മാരും ചെറുകിട മത്സ്യ വിൽപനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുറമെ നിന്ന് എത്തുന്ന മല്‍സ്യ ലോറികള്‍ നാല് മണിക്ക് മുമ്പായി മല്‍സ്യം മാര്‍ക്കറ്റില്‍ ഇറക്കണമെന്നായിരുന്നു നേരത്തെ മുതല്‍ ഉണ്ടായിരുന്ന കരാര്‍. ഈ സമയം കഴിഞ്ഞാല്‍ മല്‍സ്യ വാഹനങ്ങളെ മാര്‍ക്കറ്റിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല. ട്രോളിങ്ങ് തുടങ്ങിയ ശേഷം ഇത് മൂന്നരവരെയായി ക്രമപ്പെടുത്തിയിരുന്നു. വീണ്ടും സമയം പഴയതുപോലെ 4 മണിയാക്കാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. വിവരമറിഞ്ഞ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എസ്.ഐയുടെ സാന്നിധ്യത്തില്‍ എസ്.ടി.യു നേതാക്കളുമായും അസോസിയേഷന്‍ ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയില്‍ സമയം 3.45 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63048/clash-in-fish-market)