---
title: "നഗരപ്രദേശങ്ങളിൽ പൂർണ നഗ്നനായി മോഷണം : പ്രതി പിടിയിൽ"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63017/arrested"
published_at: "2022-08-20T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300c7020f112_news-card.jpg"
keywords: []
---

# നഗരപ്രദേശങ്ങളിൽ പൂർണ നഗ്നനായി മോഷണം : പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി.തമിഴ്നാട് നീലഗിരിഗൂഢല്ലൂർ ബിദർ കാട് സ്വദേശിയും വയനാട്ടിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാൻ്റെ മകൻ അബ്ദുള്‍ കബീര്‍ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.വീണ്ടും മോഷണത്തിനായി ഉച്ചയോടെ കണ്ണൂരിൽ എത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ വെച്ച് പോലീസ്അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുൾ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക്കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലായി 11 ഓളം മോഷണ കേസുകളുണ്ടെന്ന് ടൗൺ പോലീസ് അറിയിച്ചു. വാട്ടർ മീറ്റർ മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയതോടെയാണ് കബീറിന് വാട്ടർ മീറ്റർ കബീറെന്ന ചെല്ല പേര് വീണത്.

## Article Content

കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി.തമിഴ്നാട് നീലഗിരിഗൂഢല്ലൂർ ബിദർ കാട് സ്വദേശിയും വയനാട്ടിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാൻ്റെ മകൻ അബ്ദുള്‍ കബീര്‍ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.വീണ്ടും മോഷണത്തിനായി ഉച്ചയോടെ കണ്ണൂരിൽ എത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ വെച്ച് പോലീസ്അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുൾ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക്കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലായി 11 ഓളം മോഷണ കേസുകളുണ്ടെന്ന് ടൗൺ പോലീസ് അറിയിച്ചു. വാട്ടർ മീറ്റർ മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയതോടെയാണ് കബീറിന് വാട്ടർ മീറ്റർ കബീറെന്ന ചെല്ല പേര് വീണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63017/arrested)