---
title: "കണ്ണപുരത്തെ വാഹനാപകടം; മയക്കുമരുന്ന് കേസിൽ അന്വേഷണം ഊർജിതം"
english_title: "kannapuram accident case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62987/kannapuram-accident-case"
published_at: "2022-08-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300a3d40d73a_vac.jpg"
keywords: []
---

# കണ്ണപുരത്തെ വാഹനാപകടം; മയക്കുമരുന്ന് കേസിൽ അന്വേഷണം ഊർജിതം

> **Lead Summary:** **പരിയാരം: **കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗ വ. മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന ചിക് മാംഗ്ലളൂർ ശാന്തിപുര സ്വദേശി മാലിക്കുദ്ദീനെ മാംഗ്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ തെറിച്ചുവീണ യുവാവിന് വൃഷണത്തിന് ഗുരുതരമായി ക്ഷതം സംഭവിച്ച സാഹചര്യത്തിലാണ് മികച്ച ചികിത്സക്കായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മംഗ്ലൂരിലെ ആശുപത്രിയിലേക്ക് ഇന്നലെ രാത്രി 11 മണിയോടെ മാറ്റിയത്.അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം എം.ഡി.എം.എ.പരിയാരം പോലീസ് കണ്ടെടുത്തിരുന്നു.തുടർന്ന് എൻ ഡി.പി. എസ് നിയമപ്രകാരം കേസെടുത്ത പരിയാരം പോലീസ് എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കെ.എസ്.പി ടി റോഡിൽകണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്നലെ രാവിലെ ബൈക്ക് കാറിൽ ഇടിച്ച് തീപിടുത്തമുണ്ടാകുകയും അപകടത്തിൽ ബൈക്ക് യാത്രികനായഒരാള്‍ മരിക്കുകയും അപകടവും വാഹനങ്ങൾ കത്തിയമർന്നതും അന്വേഷിക്കുന്നതിനിടെ മയക്കുമരുന്ന് കണ്ടെത്തിയത് അന്വേഷണത്തെ വഴിതിരിവിലെത്തിച്ചിട്ടുണ്ട്.അപകടത്തെ തുടർന്ന് ബൈക്കിന് തീപിടിച്ചതോടെയാണ് ഇടിച്ച കാറും പൂർണ്ണമായും കത്തിനശിച്ചത്.കാറിന് ബൈക്ക് കൊണ്ടിടിച്ചതാണെന്ന് പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംസീര്‍ ആണ് അപകടത്തിൽ മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മാലിക്കുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് എത്തിച്ചത്. ഡോക്ടറുടെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ബൈക്ക് യാത്രികനായ ഒരാൾ മരിക്കുകയും സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസാഹചര്യത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അന്വേഷണം കർണ്ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട് ബൈക്കില്‍ മറ്റെന്തെങ്കിലും സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധന നടത്താൻ ഫോറൻസിക് വിദ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനക്ക് കണ്ണപുരം പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. വാഹനഅപകടത്തിലും തീപിടുത്തത്തിനുമിടയിൽ കാർ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു.

## Article Content

**പരിയാരം: **കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗ വ. മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന ചിക് മാംഗ്ലളൂർ ശാന്തിപുര സ്വദേശി മാലിക്കുദ്ദീനെ മാംഗ്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ തെറിച്ചുവീണ യുവാവിന് വൃഷണത്തിന് ഗുരുതരമായി ക്ഷതം സംഭവിച്ച സാഹചര്യത്തിലാണ് മികച്ച ചികിത്സക്കായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മംഗ്ലൂരിലെ ആശുപത്രിയിലേക്ക് ഇന്നലെ രാത്രി 11 മണിയോടെ മാറ്റിയത്.അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം എം.ഡി.എം.എ.പരിയാരം പോലീസ് കണ്ടെടുത്തിരുന്നു.തുടർന്ന് എൻ ഡി.പി. എസ് നിയമപ്രകാരം കേസെടുത്ത പരിയാരം പോലീസ് എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കെ.എസ്.പി ടി റോഡിൽകണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്നലെ രാവിലെ ബൈക്ക് കാറിൽ ഇടിച്ച് തീപിടുത്തമുണ്ടാകുകയും അപകടത്തിൽ ബൈക്ക് യാത്രികനായഒരാള്‍ മരിക്കുകയും അപകടവും വാഹനങ്ങൾ കത്തിയമർന്നതും അന്വേഷിക്കുന്നതിനിടെ മയക്കുമരുന്ന് കണ്ടെത്തിയത് അന്വേഷണത്തെ വഴിതിരിവിലെത്തിച്ചിട്ടുണ്ട്.അപകടത്തെ തുടർന്ന് ബൈക്കിന് തീപിടിച്ചതോടെയാണ് ഇടിച്ച കാറും പൂർണ്ണമായും കത്തിനശിച്ചത്.കാറിന് ബൈക്ക് കൊണ്ടിടിച്ചതാണെന്ന് പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംസീര്‍ ആണ് അപകടത്തിൽ മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മാലിക്കുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് എത്തിച്ചത്. ഡോക്ടറുടെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ബൈക്ക് യാത്രികനായ ഒരാൾ മരിക്കുകയും സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസാഹചര്യത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അന്വേഷണം കർണ്ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട് ബൈക്കില്‍ മറ്റെന്തെങ്കിലും സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധന നടത്താൻ ഫോറൻസിക് വിദ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനക്ക് കണ്ണപുരം പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. വാഹനഅപകടത്തിലും തീപിടുത്തത്തിനുമിടയിൽ കാർ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62987/kannapuram-accident-case)