---
title: "ചൊറുക്കള-മുയ്യം റോഡിൽ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി"
english_title: "puthuchery liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62932/puthuchery-liquer"
published_at: "2022-08-20T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300750a024ea_news-card.jpg"
keywords: []
---

# ചൊറുക്കള-മുയ്യം റോഡിൽ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവ്- എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് കൃഷ്ണ ബി കെ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ അംശം ദേശം ചൊറുക്കള-മുയ്യം റോഡിൽ ബുസ്വറിയ ഗാർഡൻ സൗത്ത് സ്ട്രീറ്റ് നമ്പർ 2 എന്ന സ്ഥലത്ത് മിച്ചഭൂമിയിലെ കുറ്റിക്കാടുകളിൽ വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ നാല് ചാക്കുകളിലായി 88 കുപ്പി( 44 ലിറ്റർ ) പുതുച്ചേരി മദ്യം കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ചു ഊർജ്ജിതമായി അന്വേഷിച്ചുവരുന്നു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി,ശരത്ത് . കെ , വിനീഷ് കെ, ഷൈജു കെ വി, വിനീത് പി ആർ . ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവ്- എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് കൃഷ്ണ ബി കെ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ അംശം ദേശം ചൊറുക്കള-മുയ്യം റോഡിൽ ബുസ്വറിയ ഗാർഡൻ സൗത്ത് സ്ട്രീറ്റ് നമ്പർ 2 എന്ന സ്ഥലത്ത് മിച്ചഭൂമിയിലെ കുറ്റിക്കാടുകളിൽ വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ നാല് ചാക്കുകളിലായി 88 കുപ്പി( 44 ലിറ്റർ ) പുതുച്ചേരി മദ്യം കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ചു ഊർജ്ജിതമായി അന്വേഷിച്ചുവരുന്നു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി,ശരത്ത് . കെ , വിനീഷ് കെ, ഷൈജു കെ വി, വിനീത് പി ആർ . ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62932/puthuchery-liquer)