---
title: "ജീവനം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു"
english_title: "jeevanam mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62914/jeevanam-mission"
published_at: "2022-08-20T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630063adb96cf_vac.jpg"
keywords: []
---

# ജീവനം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു

> **Lead Summary:** പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ജീവനം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ രാവിലെ 8 മണിക്ക് അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ഷാജി അധ്യക്ഷത വഹിക്കും, 10010 വൃക്ഷത്തൈകൾ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കർഷകർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ജീവനം പദ്ധതി,കഴിഞ്ഞ വർഷമാണ് ഈ പദ്ധതി ഇരിക്കൂർ എംഎൽഎ അഡ്വ;സജീവ് ജോസഫ് ആരംഭിച്ചത്.പരിപാടിയിൽ ഇരിക്കൂർ അസംബ്ലിയിലേ മുനിസിപ്പൽ ചെയർപേഴ്‌സൺ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ,രാഷ്ട്രീയ, സാമൂഹിക, മത നേതാക്കന്മാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടിയിൽ സംബന്ധിച്ചു, ജീവനും പദ്ധതിയുടെ സമാപനം വൈകുന്നേരം അഞ്ചുമണിക്ക് ഇരിക്കൂറിൽ നടന്നു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T C നസിഹത്ത് ഉദ്ഘാടനം ചൈയ്തു,ജീവനം പദ്ധതി കോർഡിനേറ്റർ നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു.T P ഫാത്തിമ,N K സോലൈഖ,B P നലീഫ,M ശബ്നം,M P അഷ്‌റഫ്,P കോമള,K K ശഫീഖ്,എന്നിവർ പ്രസംഗിച്ചു.K രാമചന്ദ്രൻ സ്വാഗതവും അബിൻ വടക്കേക്കര നന്ദിയും പറഞ്ഞു.

## Article Content

പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ജീവനം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ രാവിലെ 8 മണിക്ക് അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ഷാജി അധ്യക്ഷത വഹിക്കും, 10010 വൃക്ഷത്തൈകൾ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കർഷകർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ജീവനം പദ്ധതി,കഴിഞ്ഞ വർഷമാണ് ഈ പദ്ധതി ഇരിക്കൂർ എംഎൽഎ അഡ്വ;സജീവ് ജോസഫ് ആരംഭിച്ചത്.പരിപാടിയിൽ ഇരിക്കൂർ അസംബ്ലിയിലേ മുനിസിപ്പൽ ചെയർപേഴ്‌സൺ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ,രാഷ്ട്രീയ, സാമൂഹിക, മത നേതാക്കന്മാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടിയിൽ സംബന്ധിച്ചു, ജീവനും പദ്ധതിയുടെ സമാപനം വൈകുന്നേരം അഞ്ചുമണിക്ക് ഇരിക്കൂറിൽ നടന്നു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T C നസിഹത്ത് ഉദ്ഘാടനം ചൈയ്തു,ജീവനം പദ്ധതി കോർഡിനേറ്റർ നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു.T P ഫാത്തിമ,N K സോലൈഖ,B P നലീഫ,M ശബ്നം,M P അഷ്‌റഫ്,P കോമള,K K ശഫീഖ്,എന്നിവർ പ്രസംഗിച്ചു.K രാമചന്ദ്രൻ സ്വാഗതവും അബിൻ വടക്കേക്കര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62914/jeevanam-mission)