---
title: "മട്ടന്നൂർ  നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; പോളിങ് തുടങ്ങി, ഇന്ന് പൊതുഅവധിയും ഡ്രൈഡേയും"
english_title: "mattannur election "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62910/mattannur-election"
published_at: "2022-08-20T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63005ceea8b32_vac.jpg"
keywords: []
---

# മട്ടന്നൂർ  നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; പോളിങ് തുടങ്ങി, ഇന്ന് പൊതുഅവധിയും ഡ്രൈഡേയും

> **Lead Summary:** **കണ്ണൂർ:** മട്ടന്നൂർ ന​ഗരസഭാ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7മണിക്ക് തുടങ്ങി. വൈകിട്ട് 6 മണി വരെയാണു പോളിങ്. കഴിഞ്ഞ അഞ്ചുതവണയും ഒപ്പംനിന്ന വോട്ടർമാർ ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 35 പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. ഇടതു, വലതു മുന്നണികളും ബിജെപിയും എല്ലാ വാർഡിലും, എസ്ഡിപിഐ നാല് വാർഡിലും മത്സരിക്കുന്നു. ഒന്നിൽ സ്വതന്ത്രനും മറ്റൊന്നിൽ മുസ്ലിംലീഗ് പ്രവർത്തകൻ വിമതനായും രംഗത്തുണ്ട്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും മൂലമാണ് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാഞ്ഞത്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനു മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു.

## Article Content

**കണ്ണൂർ:** മട്ടന്നൂർ ന​ഗരസഭാ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7മണിക്ക് തുടങ്ങി. വൈകിട്ട് 6 മണി വരെയാണു പോളിങ്. കഴിഞ്ഞ അഞ്ചുതവണയും ഒപ്പംനിന്ന വോട്ടർമാർ ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 35 പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. ഇടതു, വലതു മുന്നണികളും ബിജെപിയും എല്ലാ വാർഡിലും, എസ്ഡിപിഐ നാല് വാർഡിലും മത്സരിക്കുന്നു. ഒന്നിൽ സ്വതന്ത്രനും മറ്റൊന്നിൽ മുസ്ലിംലീഗ് പ്രവർത്തകൻ വിമതനായും രംഗത്തുണ്ട്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും മൂലമാണ് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാഞ്ഞത്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനു മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62910/mattannur-election)