---
title: "കെ.പി. താഹിർ ,എം.പി.എ.റഹീം എന്നിവരെ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കാൻ ശുപാർശ,  മുസ്ലിം സാംസ്കാരിക വേദിയുമായി പാർട്ടിക്ക് ബന്ധമില്ല; മുസ്ലിം ലീഗ്"
english_title: "kp thahir, m p a raheem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62853/kp-thahir-m-p-a-raheem"
published_at: "2022-08-19T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffb83e19364_flag.jpg"
keywords: []
---

# കെ.പി. താഹിർ ,എം.പി.എ.റഹീം എന്നിവരെ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കാൻ ശുപാർശ,  മുസ്ലിം സാംസ്കാരിക വേദിയുമായി പാർട്ടിക്ക് ബന്ധമില്ല; മുസ്ലിം ലീഗ്

> **Lead Summary:** കണ്ണൂരിൽ പുതുതായി രൂപീകരിച്ച മുസ്ലിം സാംസ്കാരികവേദി എന്ന സംഘടനയുമായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിക്കോ പാർട്ടീ പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. പാർട്ടിയുടെ അംഗീകാരമില്ലാത്തതും , പാർട്ടിയുടെ നയപരിപാടികളും കർമ്മ പദ്ധതികളും സമാന രീതിയിൽ നടപ്പിലാക്കുന്നതുമായ സാമുഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുമായി മുസ്ലിം ലീഗ് നേതാക്കളും ഭാരവാഹികളും പ്രവർത്തകരും സഹകരിക്കരുതെന്ന് യോഗം കർശന നിർദ്ദേശം നൽകി. നേരത്തെയുള്ള പ്രസ്തുത തീരുമാനം ലംഘിക്കുകയും ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ.പി. താഹിർ , എം.പി എ.റഹീം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടീ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനും തുടർന്ന് യുക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന പ്രസിഡണ്ടിനോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനറായ കെ.പി. താഹിറിനെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി,ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, കെ.വി.മുഹമ്മദലി. ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി പങ്കെടുത്തു.

## Article Content

കണ്ണൂരിൽ പുതുതായി രൂപീകരിച്ച മുസ്ലിം സാംസ്കാരികവേദി എന്ന സംഘടനയുമായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിക്കോ പാർട്ടീ പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. പാർട്ടിയുടെ അംഗീകാരമില്ലാത്തതും , പാർട്ടിയുടെ നയപരിപാടികളും കർമ്മ പദ്ധതികളും സമാന രീതിയിൽ നടപ്പിലാക്കുന്നതുമായ സാമുഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുമായി മുസ്ലിം ലീഗ് നേതാക്കളും ഭാരവാഹികളും പ്രവർത്തകരും സഹകരിക്കരുതെന്ന് യോഗം കർശന നിർദ്ദേശം നൽകി. നേരത്തെയുള്ള പ്രസ്തുത തീരുമാനം ലംഘിക്കുകയും ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ.പി. താഹിർ , എം.പി എ.റഹീം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടീ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനും തുടർന്ന് യുക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന പ്രസിഡണ്ടിനോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനറായ കെ.പി. താഹിറിനെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി,ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, കെ.വി.മുഹമ്മദലി. ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62853/kp-thahir-m-p-a-raheem)