---
title: "ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്‌ച വിതരണം തുടങ്ങും"
english_title: "pension distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62833/pension-distribution"
published_at: "2022-08-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff9f61af4be_vac.jpg"
keywords: []
---

# ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്‌ച വിതരണം തുടങ്ങും

> **Lead Summary:** ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. രണ്ട് മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവ് പോലെ ലഭിക്കും. കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും. മുൻവർഷം 34,240 രൂപ വരെ ശമ്പളമുള്ളവർക്ക്‌ 4000 രൂപ ബോണസും മറ്റുള്ളവർക്ക്‌ ആയിരം മുതൽ 2750 രൂപ വരെ ഉത്സവ ബത്തയും ലഭിച്ചിരുന്നു. 15,000 രൂപ വരെ അഡ്വാൻസും‌ നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം‌ 8.33 ശതമാനം ബോണസ്‌‌ നൽകും. 24,000 രൂപ വരെ ശമ്പളം ഉള്ളവർക്കാണ്‌ അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞ വർഷം‌ 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസ വേതനക്കാർക്ക്‌ 1210 രൂപയും.

## Article Content

ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. രണ്ട് മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവ് പോലെ ലഭിക്കും. കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും. മുൻവർഷം 34,240 രൂപ വരെ ശമ്പളമുള്ളവർക്ക്‌ 4000 രൂപ ബോണസും മറ്റുള്ളവർക്ക്‌ ആയിരം മുതൽ 2750 രൂപ വരെ ഉത്സവ ബത്തയും ലഭിച്ചിരുന്നു. 15,000 രൂപ വരെ അഡ്വാൻസും‌ നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം‌ 8.33 ശതമാനം ബോണസ്‌‌ നൽകും. 24,000 രൂപ വരെ ശമ്പളം ഉള്ളവർക്കാണ്‌ അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞ വർഷം‌ 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസ വേതനക്കാർക്ക്‌ 1210 രൂപയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62833/pension-distribution)