---
title: "മുസ്ലിം പള്ളിയുടെ ഭണ്ഡാരം തകർത്ത് പണം കവർന്നു"
english_title: "theft in masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62806/theft-in-masjid"
published_at: "2022-08-19T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff7ff688276_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# മുസ്ലിം പള്ളിയുടെ ഭണ്ഡാരം തകർത്ത് പണം കവർന്നു

> **Lead Summary:** **പയ്യന്നൂര്‍: **എടാട്ട് മുസ്ലിം പള്ളിയുടെ ഭണ്ഡാരം തകർത്ത് പണം കവർന്നു ജലാലിയ ജുമാ മസ്ജിദിന്റെ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. നാല് മാസം കൂടുമ്പോള്‍ ഭണ്ഡാരം തുറന്നു പൈസ എടുക്കാറുള്ളതാണെന്നും കഴിഞ്ഞ മാസം പത്തിനാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നും പറയുന്നു. ബാങ്ക് വിളിക്കുന്ന ആള്‍ വീട്ടില്‍ പോയ തക്കം നോക്കിയായിരുന്നു മോഷണം. അദ്ദേഹം മുറിയില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സില്‍നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

## Article Content

**പയ്യന്നൂര്‍: **എടാട്ട് മുസ്ലിം പള്ളിയുടെ ഭണ്ഡാരം തകർത്ത് പണം കവർന്നു ജലാലിയ ജുമാ മസ്ജിദിന്റെ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. നാല് മാസം കൂടുമ്പോള്‍ ഭണ്ഡാരം തുറന്നു പൈസ എടുക്കാറുള്ളതാണെന്നും കഴിഞ്ഞ മാസം പത്തിനാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നും പറയുന്നു. ബാങ്ക് വിളിക്കുന്ന ആള്‍ വീട്ടില്‍ പോയ തക്കം നോക്കിയായിരുന്നു മോഷണം. അദ്ദേഹം മുറിയില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സില്‍നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62806/theft-in-masjid)