---
title: "പാവപ്പെട്ട വിദ്യാർത്ഥിയുടെ ചികിത്സ സഹായം ഏറ്റെടുത്ത് സുന്നി നഗർ സ്പോർട്സ് ക്ലബ്‌ മാതൃകയായി."
english_title: "The Sunni Nagar Sports Club became a role model by taking the medical help of a poor student."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/627/the-sunni-nagar-sports-club-became-a-role-model-by-taking-the-medical-help-of-a-poor-student"
published_at: "2021-10-01T10:45:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615699c2cba2c_news-card-web.jpg"
keywords: []
---

# പാവപ്പെട്ട വിദ്യാർത്ഥിയുടെ ചികിത്സ സഹായം ഏറ്റെടുത്ത് സുന്നി നഗർ സ്പോർട്സ് ക്ലബ്‌ മാതൃകയായി.

> **Lead Summary:** വർഷങ്ങളായി തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്ക് താമസിച്ചു വരുന്ന പാവപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്ണിന് പഠിക്കുന്ന മോൾക് അപ്രതീക്ഷിതമായി വന്ന അസുഖത്തിന് ഡോക്ടർമാർ പെട്ടെന്ന് തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് വിധിയെഴുതി.

## Article Content

വർഷങ്ങളായി തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്ക് താമസിച്ചു വരുന്ന പാവപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്ണിന് പഠിക്കുന്ന മോൾക് അപ്രതീക്ഷിതമായി വന്ന അസുഖത്തിന് ഡോക്ടർമാർ പെട്ടെന്ന് തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് വിധിയെഴുതി.

ക്യാഷ് ഇല്ലാത്തതിന്റെ പേരിൽ ഡിസ്ചാർജ് വാങ്ങി വീട്ടിൽ വന്ന കാര്യം സോഷ്യൽ മീഡിയ വഴി അറിഞ്ഞ ക്ലബ്‌ മെമ്പർമാർ കുടുംബവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയുകയും ചികിത്സക്ക് ആവശ്യമായ സഹായം വാർഡ് കൗൺസിലർ മുഖാന്തരം കുടുംബത്തിന് കൈമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ പറഞ്ഞ പ്രകാരം ഓപ്പറേഷൻ നടക്കുകയും ചെയ്തു.

സുന്നി നഗർ സ്പോർട്സ് ക്ലബ്‌ പ്രീമിയർ ലീഗ് നടത്തി മിച്ചം വന്ന ക്യാഷ് കൊണ്ട് അൽ മഖർ സ്നേഹ ഭവനിലെ അന്തേവാസികൾക്ക് വിരുന്നൊരുക്കിയതും ശ്രദ്ധേയമായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/627/the-sunni-nagar-sports-club-became-a-role-model-by-taking-the-medical-help-of-a-poor-student)