---
title: "കർഷകപ്പെരുമ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ കർഷക ദിനാചരണം നടത്തി"
english_title: "farmers day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62673/farmers-day-celebration"
published_at: "2022-08-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff14cced79b_vac.jpg"
keywords: []
---

# കർഷകപ്പെരുമ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ കർഷക ദിനാചരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിൽ വെച്ച് കർഷക പെരുമ എന്ന പേരിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ഭൂരേഖാ തഹസിൽദാർ കെ.ചന്ദ്രശേഖരൻ കർഷക പെരുമ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ പുരോഗതിയുടെ ആണിക്കല്ല് കർഷകരാണെന്നും സാങ്കേതിക പുരോഗതിയെക്കാളുപരിയായി കാർഷിക സംസ്കാരം നിലനിർത്തേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും ആയതിനാൽ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം അടിസ്ഥാന കാർഷിക വിജ്ഞാനവും കൂടി ആർജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിൽ വെച്ച് കർഷക പെരുമ എന്ന പേരിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ഭൂരേഖാ തഹസിൽദാർ കെ.ചന്ദ്രശേഖരൻ കർഷക പെരുമ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ പുരോഗതിയുടെ ആണിക്കല്ല് കർഷകരാണെന്നും സാങ്കേതിക പുരോഗതിയെക്കാളുപരിയായി കാർഷിക സംസ്കാരം നിലനിർത്തേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും ആയതിനാൽ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം അടിസ്ഥാന കാർഷിക വിജ്ഞാനവും കൂടി ആർജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വെച്ച് മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ദത്തു ഗ്രാമമായ കുറ്റിക്കോൽ പ്രദേശത്തെ വിവിധ മേഖലകളിൽ മികവു പുലത്തിയ 5 കർഷകരെ ആദരിച്ചു. കെ.വി.വത്സല ( നെൽകർഷക ), കെ. മനോഹരൻ (പുഷ്പകൃഷി ), എം.പി. ചന്ദ്രൻ (പാതയോര പൂന്തോട്ട നിർമ്മാണം) ,എ.പ്രകാശൻ (പച്ചക്കറി കൃഷി ), ദിനേശൻ തൈക്കണ്ടി (ക്ഷീര കർഷകൻ) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ നഗരസഭാ കൗൺസിലർ ഇ .കുഞ്ഞിരാമൻ, സ്കൂൾ മാനേജർ അഡ്വ. ജി. ഗിരീഷ്, ഹെഡ്മാസ്റ്റർ എസ്. കെ. നളിനാക്ഷൻ, പി.ടി.എ. വൈസ് പ്രസിഡണ്ട് എം. ശശീന്ദ്രൻ , മഹേശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ സ്വാഗതവും എൻ എസ് എസ് വളണ്ടിയർ എം.സി. പാർവ്വതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62673/farmers-day-celebration)