---
title: "എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ്: സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു"
english_title: "ssf district sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62671/ssf-district-sahityotsav"
published_at: "2022-08-19T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff12fd8ab1b_vac.jpg"
keywords: []
---

# എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ്: സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** വർത്തമാനകാലത്തിന് ആവിശ്യം മതേതര കാഴ്ചപ്പാടെന്നും മതങ്ങളെ ബഹുമാനിക്കാണെമെന്നും കവി കൽപ്പറ്റ നാരായണൻ പറഞ്ഞു. എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം മനുഷ്യന് പ്രവർത്തിക്കാനുള്ള മനസ്സിന് വേണ്ടിയുള്ള മരുന്നാണെന്നും കേരളത്തിൽ സാഹിത്യത്തെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംഘടനയാണ് എസ് എസ് എഫ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. ലോകത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന രാജ്യമാണ് നമ്മുടേതെന്നും 75 വർഷങ്ങൾ കഴിഞ്ഞിട്ടും പാകിസ്ഥാനോ ശ്രീലങ്കയോ ആയി മാറാതെ നില്കുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംസ്കാരിക സദസ്സിൽ നടന്ന പൗരൻ, അവകാശങ്ങൾ എന്ന വിഷയത്തിൽ രിസാല സബ് എഡിറ്റർ മുഹമ്മദലി കിനാലൂർ സംസാരിച്ചു. തലശ്ശേരി വ്യാപാരം,കല, സംസ്കാരം എന്ന വിഷയത്തിൽ ഡോ. ഹുസൈൻ രണ്ടത്താണി, കാസിം ഇരിക്കൂർ,പ്രൊഫ. യു.സി. അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 18 മുതൽ 21 വരെ നടക്കുന്ന സാഹിത്യോത്സവ് വേദിയിൽ കലാപരിപാടികൾക്ക് പുറമെ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടക്കുക. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ‌ മുഹമ്മദ്‌ അനസ് അമാനി പുഷ്പഗിരി, മുഹമ്മദ്‌ അജീർ സഖാഫി, റസിൻ അബ്ദുല്ല എന്നിവർ സംസാരിച്ചു.

## Article Content

വർത്തമാനകാലത്തിന് ആവിശ്യം മതേതര കാഴ്ചപ്പാടെന്നും മതങ്ങളെ ബഹുമാനിക്കാണെമെന്നും കവി കൽപ്പറ്റ നാരായണൻ പറഞ്ഞു. എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം മനുഷ്യന് പ്രവർത്തിക്കാനുള്ള മനസ്സിന് വേണ്ടിയുള്ള മരുന്നാണെന്നും കേരളത്തിൽ സാഹിത്യത്തെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംഘടനയാണ് എസ് എസ് എഫ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. ലോകത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന രാജ്യമാണ് നമ്മുടേതെന്നും 75 വർഷങ്ങൾ കഴിഞ്ഞിട്ടും പാകിസ്ഥാനോ ശ്രീലങ്കയോ ആയി മാറാതെ നില്കുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംസ്കാരിക സദസ്സിൽ നടന്ന പൗരൻ, അവകാശങ്ങൾ എന്ന വിഷയത്തിൽ രിസാല സബ് എഡിറ്റർ മുഹമ്മദലി കിനാലൂർ സംസാരിച്ചു. തലശ്ശേരി വ്യാപാരം,കല, സംസ്കാരം എന്ന വിഷയത്തിൽ ഡോ. ഹുസൈൻ രണ്ടത്താണി, കാസിം ഇരിക്കൂർ,പ്രൊഫ. യു.സി. അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 18 മുതൽ 21 വരെ നടക്കുന്ന സാഹിത്യോത്സവ് വേദിയിൽ കലാപരിപാടികൾക്ക് പുറമെ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടക്കുക. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ‌ മുഹമ്മദ്‌ അനസ് അമാനി പുഷ്പഗിരി, മുഹമ്മദ്‌ അജീർ സഖാഫി, റസിൻ അബ്ദുല്ല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62671/ssf-district-sahityotsav)