---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന സിംപോസിയം സമാപിച്ചു"
english_title: "simposium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62566/simposium"
published_at: "2022-08-18T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe36908b9a1_vac.jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന സിംപോസിയം സമാപിച്ചു

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര-സയന്റിഫിക് ആന്റ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡും സംയുക്തമായി നടത്തിയ ദ്വിദിന സിംപോസിയം സമാപിച്ചു. പ്രിൻസിപ്പാൾ ഡോ.ഖലീൽ കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സി.ഡി. എം. ഇ എ പ്രസിഡണ്ട് അഡ്വ.പി.മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല അന്തരീക്ഷ പഠനകേന്ദ്രം മുൻ മേധാവി ഡോ.സതീഷ് കുമാർ എം.കെ.,ഇക്കോൺസ് ന്യൂറോ ജനറ്റിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. അനിത അയ്യപ്പൻ പിള്ള എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി ശ്രീജ (അസി.പ്രൊഫ: ബോട്ടണി ഡിപ്പാർട്ട്മെന്റ് സർ സയ്യിദ് കോളേജ്.), നിസാമുദ്ദീൻ കെ.എം ,വീണ .ജി.ഒ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിംപോസിയത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും നടത്തി.വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഡോ.സിറാജ് എം.വി.പി സ്വാഗതവും ഡോ.കവിത.പി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര-സയന്റിഫിക് ആന്റ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡും സംയുക്തമായി നടത്തിയ ദ്വിദിന സിംപോസിയം സമാപിച്ചു. പ്രിൻസിപ്പാൾ ഡോ.ഖലീൽ കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സി.ഡി. എം. ഇ എ പ്രസിഡണ്ട് അഡ്വ.പി.മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല അന്തരീക്ഷ പഠനകേന്ദ്രം മുൻ മേധാവി ഡോ.സതീഷ് കുമാർ എം.കെ.,ഇക്കോൺസ് ന്യൂറോ ജനറ്റിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. അനിത അയ്യപ്പൻ പിള്ള എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി ശ്രീജ (അസി.പ്രൊഫ: ബോട്ടണി ഡിപ്പാർട്ട്മെന്റ് സർ സയ്യിദ് കോളേജ്.), നിസാമുദ്ദീൻ കെ.എം ,വീണ .ജി.ഒ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിംപോസിയത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും നടത്തി.വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഡോ.സിറാജ് എം.വി.പി സ്വാഗതവും ഡോ.കവിത.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62566/simposium)