---
title: "പാതിരാത്രിയിൽ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യക്കാരുടെയും അഴിഞ്ഞാട്ടം: പൊലീസ് വാഹനത്തിന് നേരെ ആക്രമണം"
english_title: "criminal activities in kannur town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62532/criminal-activities-in-kannur-town"
published_at: "2022-08-18T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe11933a513_,.jpg"
keywords: []
---

# പാതിരാത്രിയിൽ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യക്കാരുടെയും അഴിഞ്ഞാട്ടം: പൊലീസ് വാഹനത്തിന് നേരെ ആക്രമണം

> **Lead Summary:** **കണ്ണൂർ:** ടൗണിൽ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെയും അനാശാസ്യക്കാരുടെയും അഴിഞ്ഞാട്ടം. സംഘർഷത്തിനിടെ സ്ഥലത്തെത്തിയ ഷാഡോ പോലീസ് സംഘത്തിൻ്റെ വാഹനത്തിന് നേരെ അക്രമം.സിവിൽപോലീസ് ഓഫീസറായ അജിത്തിന് പരിക്കേറ്റു.അടിപിടിക്കിടെ ഒരാൾ പോലീസ് വാഹനത്തിൻ്റെ ഗ്ലാസ് അടിച്ച് തകർത്തപ്പോഴാണ് ചില്ല് കൊണ്ട് പോലീസുകാരന് പരിക്കേറ്റത്.ഇന്നലെ രാത്രി 12 മണിയോടെ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളിയുമായി കൊളച്ചേരി സ്വദേശിയുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് അക്രമം നിയന്ത്രിച്ചത്. ഷാഡോ പോലീസ് എസ്.ഐ.റാഫി അഹമ്മദിൻ്റെ പരാതിയിൽ പോലീസ് വാഹനം തകർത്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ടൗൺ പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

## Article Content

**കണ്ണൂർ:** ടൗണിൽ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെയും അനാശാസ്യക്കാരുടെയും അഴിഞ്ഞാട്ടം. സംഘർഷത്തിനിടെ സ്ഥലത്തെത്തിയ ഷാഡോ പോലീസ് സംഘത്തിൻ്റെ വാഹനത്തിന് നേരെ അക്രമം.സിവിൽപോലീസ് ഓഫീസറായ അജിത്തിന് പരിക്കേറ്റു.അടിപിടിക്കിടെ ഒരാൾ പോലീസ് വാഹനത്തിൻ്റെ ഗ്ലാസ് അടിച്ച് തകർത്തപ്പോഴാണ് ചില്ല് കൊണ്ട് പോലീസുകാരന് പരിക്കേറ്റത്.ഇന്നലെ രാത്രി 12 മണിയോടെ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളിയുമായി കൊളച്ചേരി സ്വദേശിയുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് അക്രമം നിയന്ത്രിച്ചത്. ഷാഡോ പോലീസ് എസ്.ഐ.റാഫി അഹമ്മദിൻ്റെ പരാതിയിൽ പോലീസ് വാഹനം തകർത്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ടൗൺ പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62532/criminal-activities-in-kannur-town)