---
title: "സ്ത്രീധന പീഡനം: അഞ്ചുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62515/domestic-violance"
published_at: "2022-08-18T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe0697daf83_vac.jpg"
keywords: []
---

# സ്ത്രീധന പീഡനം: അഞ്ചുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ:** വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന യുവതിയുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ കേസ്. പട്ടുവം അരിയിൽ സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് കല്യാശേരി അഞ്ചാംപീടിക സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഇസ്ഹാദ് , ബന്ധുക്കളായ ഇബ്രാഹിം, സുറുമ, റംഷീദ, റിയ എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.2020 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം അഞ്ചാംപീടികയിലെ ഭർതൃഗൃഹത്തിൽ വെച്ചും അരിയിലെ സ്വന്തം വീട്ടിൽ വെച്ചും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ:** വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന യുവതിയുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ കേസ്. പട്ടുവം അരിയിൽ സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് കല്യാശേരി അഞ്ചാംപീടിക സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഇസ്ഹാദ് , ബന്ധുക്കളായ ഇബ്രാഹിം, സുറുമ, റംഷീദ, റിയ എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.2020 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം അഞ്ചാംപീടികയിലെ ഭർതൃഗൃഹത്തിൽ വെച്ചും അരിയിലെ സ്വന്തം വീട്ടിൽ വെച്ചും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62515/domestic-violance)