തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വികസന റിപ്പോർട്ട് മന്ത്രി പ്രകാശനം ചെയ്തു

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വികസന റിപ്പോർട്ട് മന്ത്രി പ്രകാശനം ചെയ്തു
Aug 18, 2022 10:09 AM | By Thaliparambu Editor

തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് നടപ്പാക്കിയത് 20.3 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ‘ഒരുമിച്ച് ഒരുവര്‍ഷം’ എന്ന സമഗ്രമായ വികസന റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സിനിമ സംവിധായകന്‍ ഷെറി ഗോവിന്ദിന് നല്‍കി പ്രകാശനം ചെയ്തു. തളിപ്പറമ്പിന്റെ വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ജനങ്ങള്‍ സ്വീകരിച്ചതായും വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, കലാ-കായികം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലെയും വികസനം കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ പശ്ചാത്തല വികസനത്തിന് ജി എച്ച് എസ് എസ് മയ്യില്‍, ടാഗോര്‍ വിദ്യാനികേതന്‍, ജി എച്ച് എസ് എസ് പരിയാരം, ജി എച്ച് എസ് എസ് മൊറാഴ എന്നീ സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും ജി എച്ച് എസ് തടിക്കടവ്, ജി എച്ച് എസ് കുറ്റ്യേരി, ജി വി എച്ച് എസ് എസ് കുറുമാത്തൂര്‍ എന്നിവക്ക് ഒരു കോടി രൂപ വീതവും ജി എച്ച് എസ് എസ് ചട്ടുകപ്പാറക്ക് 1.3 കോടി രൂപയും മയ്യില്‍ ജി എച്ച് എസ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിന് നാല് കോടി രൂപയും അനുവദിച്ചിരുന്നു. ഇതിന് പുറമെ നാല് സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങാന്‍ 80 ലക്ഷം രൂപ അനുവദിച്ചു. ജി എല്‍ പി സ്‌കൂള്‍ തലവില്‍ 14 ലക്ഷം രൂപ, ജി എച്ച് എസ് തടിക്കടവ് 22 ലക്ഷം രൂപ, ജി എച്ച് എസ് എസ് ചട്ടുകപ്പാറ 22 ലക്ഷം രൂപ, ജി എച്ച് എസ് കുറ്റ്യേരി 22 ലക്ഷം രൂപ എന്നിങ്ങനെ ആണ് തുക അനുവദിച്ചത്. വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് എട്ട് കോടി ചെലവില്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. വെള്ളിക്കീലില്‍ കണ്ടല്‍ ടൂറിസം പദ്ധതി, നടപ്പാത, സൈക്കിള്‍ വേ, അഡ്വഞ്ചര്‍ പാര്‍ക്ക്, കലാകാരന്‍മാര്‍ക്കായി ആംഫി തീയ്യറ്റര്‍ തുടങ്ങിയവ ഒരുക്കും. മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് കോടി രൂപ മാറ്റിവെച്ചു. തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ നടന്ന റിപ്പോര്‍ട്ട് പ്രകാശനത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍, മണ്ഡലം പ്രതിനിധി കെ സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ മേഖല 29.5 ലക്ഷം ചെലവില്‍ മാങ്ങാട്ടുപറമ്പ് മാതൃശിശു ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവും സൗരോര്‍ജ പ്ലാന്റും ഒരുക്കി. ഒടുവള്ളി സി എച്ച് സിയില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മാണത്തിന് 1.74 കോടി മലപ്പട്ടം പി എച്ച് സി കെട്ടിടത്തിന് ഒരു കോടി അരിമ്പ്ര കുടുംബാരോഗ്യ കേന്ദ്രം നവീകരണത്തിന് 20 ലക്ഷം ചപ്പാരപ്പടവ് പി എച്ച് സി വികസനത്തിന് 16 ലക്ഷം തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്കിന് 1 കോടി കോളനി വികസനത്തിന് 2.50 കോടി കുറ്റിക്കോല്‍, നെല്ലിപ്പറമ്പ് കോളനികളുടെ വികസനത്തിന് രണ്ട് കോടി ഈലിപ്പുറം കോളനി വികസനത്തിന് 50 ലക്ഷം പാതകളും പാലങ്ങളും മങ്കര പാലത്തിന് 13.4 കോടി പാവന്നൂര്‍-വെള്ളുവയല്‍ റോഡിന് 3.4 കോടി കുപ്പം-വൈരംകോട്ടം റോഡിന് 39.1 ലക്ഷം ചേര-വള്ളുവന്‍കടവ് റോഡിന് 95 ലക്ഷം പാവന്നൂര്‍-കൂലിക്കുണ്ട് റോഡിന് 47 ലക്ഷം കാലവര്‍ഷത്തില്‍ തകര്‍ന്ന 23 റോഡുകളുടെ പുനരുദ്ധാരണത്തിന് 2 കോടി ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടാന്‍ 2.2 കോടി അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂര്‍-തേറണ്ടി-ചപ്പാരപ്പട് റോഡിന് 46.52 കോടി തീരദേശ റോഡുകളുടെ നവീകരണത്തിന് 1.8 കോടി

development report

Next TV

Related Stories
ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി

Sep 28, 2022 11:52 AM

ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി

ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

Sep 28, 2022 10:02 AM

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ...

Read More >>
ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

Sep 28, 2022 09:46 AM

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു...

Read More >>
പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

Sep 28, 2022 09:41 AM

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ...

Read More >>
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Sep 27, 2022 07:33 PM

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍...

Read More >>
കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Sep 27, 2022 07:23 PM

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

Read More >>
Top Stories










News Roundup