---
title: "ജയിൽ മോചിതനായ യൂത്ത് ലീഗ് പ്രവർത്തകർക്ക് സ്വീകരണം നൽകി തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് "
english_title: "Municippal muslim youth leag "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62373/municippal-muslim-youth-leag"
published_at: "2022-08-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd195e1d4d9_IMG-20220817-WA0164.jpg"
keywords: []
---

# ജയിൽ മോചിതനായ യൂത്ത് ലീഗ് പ്രവർത്തകർക്ക് സ്വീകരണം നൽകി തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് 

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകർ അനസ് കപ്പാലവും എ.പി നാസറും 20 ദിവസത്തിനുശേഷം ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങി. ഇവർക്ക് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തളിപ്പറമ്പ് നാഷണൽ ജംഗ്ഷനിൽ നിന്ന് കപ്പാലം വരെ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇരുവരെയും ആനയിച്ചത്.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകർ അനസ് കപ്പാലവും എ.പി നാസറും 20 ദിവസത്തിനുശേഷം ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങി. ഇവർക്ക് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തളിപ്പറമ്പ് നാഷണൽ ജംഗ്ഷനിൽ നിന്ന് കപ്പാലം വരെ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇരുവരെയും ആനയിച്ചത്.

യൂത്ത് ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി.സി നസീർ , യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു ഷഫീഖ് മാസ്റ്റർ , സീനിയർ വൈസ് പ്രസിഡണ്ട് ഓലിയൻ ജാഫർ , സിക്രട്ടറി ഉസ്മാൻ കൊമ്മച്ചി , മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ.പി നൗഷാദ് , ട്രഷറർ ഷബീർ മുക്കോല , വൈസ് പ്രസിഡണ്ട് അഷ്റഫ് മുട്ട തുടങ്ങിയവർ ന്നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62373/municippal-muslim-youth-leag)