---
title: "വിദ്യാർഥിയുടെ വിരൽ ഡെസ്കിലെ ദ്വാരത്തിൽ കുടുങ്ങി, തളിപ്പറമ്പ് അഗ്നിരക്ഷാസേന രക്ഷകരായി"
english_title: "thalipparamb fire and safety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62361/thalipparamb-fire-and-safety"
published_at: "2022-08-17T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd0c4ee360f_vac.jpg"
keywords: []
---

# വിദ്യാർഥിയുടെ വിരൽ ഡെസ്കിലെ ദ്വാരത്തിൽ കുടുങ്ങി, തളിപ്പറമ്പ് അഗ്നിരക്ഷാസേന രക്ഷകരായി

> **Lead Summary:** വിദ്യാർഥിയുടെ വിരൽ ഡെസ്കിലെ ദ്വാരത്തിൽ കുടുങ്ങി, തളിപ്പറമ്പ് അഗ്നിരക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് നഗരത്തിലെ ഹൈ സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ വിരലാണ് ഡസ്കിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ അബദ്ധത്തിൽ കുടുങ്ങിയത് . വിരൽ ഊരിയെടുക്കാൻ കഴിയാതെ വന്നതിനെതുടർന്ന് സ്കൂൾ അധികൃതർ അഗ്നി - രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

## Article Content

വിദ്യാർഥിയുടെ വിരൽ ഡെസ്കിലെ ദ്വാരത്തിൽ കുടുങ്ങി, തളിപ്പറമ്പ് അഗ്നിരക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് നഗരത്തിലെ ഹൈ സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ വിരലാണ് ഡസ്കിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ അബദ്ധത്തിൽ കുടുങ്ങിയത് . വിരൽ ഊരിയെടുക്കാൻ കഴിയാതെ വന്നതിനെതുടർന്ന് സ്കൂൾ അധികൃതർ അഗ്നി - രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ രാജേഷ് . സി.പി.യുടെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി ഡസ്കിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റി വിരൽ സ്വതന്ത്രമാക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ . ടി.വി , മറ്റു ഓഫീസർമാരായ രജീഷ് കുമാർ . ടി.വി., അനൂപ്. കെ.വി. നവീൻകുമാർ സിനീഷ്.എ. , രാജേന്ദ്രകുമാർ. സി.പി. എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62361/thalipparamb-fire-and-safety)